തംഹീദ്- 22 പ്രകാശനം ചെയ്തു

Web Desk
1 Min Read

കൊച്ചി: എസ് എസ് എല്‍ സി വിജയശതമാനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാലയങ്ങളിലെ നിലവാരം ഉയര്‍ത്താന്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന തംഹീദ്-22ന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍ നിര്‍വ്വഹിച്ചു.

city exchange

എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഏറെ ആശ്വാസം പകരുന്ന പ്രവര്‍ത്തനമാണ് തംഹീദ് പഠന പരിപോഷണ പദ്ധതിയിലൂടെ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ വിഭാവനം ചെയ്യുന്നതെന്നും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് ഡി ഡി ഇ പറഞ്ഞു. ഓരോ വിദ്യാര്‍ഥിയേയും ഒരു യൂണിറ്റായി പരിഗണിച്ചു കൊണ്ട് എ പ്ലസ് മാര്‍ക്കുകള്‍ അനായാസം കരസ്ഥമാക്കുവാന്‍ സാധിക്കുന്ന നിലക്ക് സരളവും ശാസ്ത്രീയവുമായ രീതിയിലാണ് ഓരോ പാഠഭാഗത്തേയും ക്രമീകരിച്ചിട്ടുള്ളതെന്നും മഹാമാരിയുടെ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഭയരഹിതമായി അറബി പരീക്ഷകളെ അഭിമുഖീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതുവഴി സാധിക്കുമെന്ന് കെ എ ടി എഫ് നേതാക്കള്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എം എം നാസര്‍ അധ്യക്ഷത വഹിച്ചു. കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി, സി എസ് സിദ്ദീഖ്, അഫ്‌സല്‍ കൊച്ചി, ഷമീര്‍ പുതുപാടി, കബീര്‍ മൂവാറ്റുപുഴ എന്നിവര്‍ പ്രസംഗിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!