

ദോഹ: സാമൂഹിക ഇന്‍ഷൂറന്‍സ്, സൈനിക വിരമിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കരട് നിയമങ്ങള്‍ ശൂറാ കൗണ്‍സില്‍ പ്രതിവാര യോഗം ചര്‍ച്ച ചെയ്തു. കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബൂ്ദുല്ല അല്‍ ഗാനിം അധ്യക്ഷത വഹിച്ചു.

രണ്ട് കരട് നിയമങ്ങളില്‍ നിയമ, നിയമസഭാ കാര്യങ്ങളും സാമ്പത്തിക, സാമ്പത്തികകാര്യ സമിതികളും ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സമിതിയുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് ശൂറാ കൗണ്‍സില്‍ ചര്‍ച്ച നടത്തിയത്.

വിരമിച്ചവരുടെ അവസ്ഥകളെ കുറിച്ചുള്ള ആഴവും ധാരണയും അവരുടെ അഭിലാഷണങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള നീക്കങ്ങളും രാജ്യത്തിന് വേണ്ടി അവര്‍ നടത്തിയ ത്യാഗങ്ങളേയും ദാനത്തേയും ശൂറാ കൗണ്‍സില്‍ അഭിനന്ദിച്ചു. എല്ലാ ഖത്തരികള്‍ക്കും ഫലപ്രദമായ സാമൂഹിക സംരക്ഷണ സംവിധാനം കെട്ടിപ്പടുക്കാനും ജീവിതത്തെ അഭിമുഖീകരിക്കാനും വിരമിച്ചവര്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കാനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ചര്‍ച്ച.
രണ്ട് കരട് നിയമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും അവ ശൂറാ കൗണ്‍സിലിലേക്ക് റഫര്‍ ചെയ്യുന്നതിനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം എടുത്തു പറഞ്ഞു. രണ്ട് കരട് നിയമങ്ങളും വിരമിച്ച പൗരന്മാരുടെ അവസ്ഥകളെ അഭിസംബോധന ചെയ്യുന്നതിന് പ്രതിനിധീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്കും പൗരന്മാരുടെ താത്പര്യങ്ങള്‍ക്കുമായി സര്‍ക്കാരുമായി സഹകരിക്കാനും അമീറിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും ഭരണഘടനയുടെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി അവര്‍ക്ക് മാന്യമായ ജീവിതം നേടാനുമുള്ള കൗണ്‍സിലിന്റെ താത്പര്യം അദ്ദേഹം വിശദമാക്കി.
റിട്ടയര്‍മെന്റ് പെന്‍ഷന്‍ ചുരുങ്ങിയത് പതിനയ്യായിരം റിയാലില്‍ കുറവായിരിക്കരുത്, രണ്ട് ഡ്രാഫ്റ്റ്് നിയമങ്ങളും പെന്‍ഷനുകളുടെ ഏറ്റവും ഉയര്‍ന്ന പരിധി ഒരുലക്ഷം റിയാലില്‍ കൂടരുത് എന്നിവ നിര്‍ദ്ദേശങ്ങളിലുണ്ട്. മേഖലയിലെ ഏറ്റവും ഉയര്‍ന്ന പരിധിയാണ് ഖത്തറിലേത്.
രണ്ട് കരട് നിയമങ്ങളും പെന്‍ഷന് അര്‍ഹതയില്ലാത്ത ഖത്തറികള്‍ക്ക് അസാധാരണമായ വിരമിക്കല്‍ പെന്‍ഷനുകള്‍ അനുവദിക്കുന്നതിന് അംഗീകാരം നല്കി. ഇതിന്റെ ചെലവ് രാജ്യം വഹിക്കും.
രണ്ട് കരട് നിയമങ്ങളും പെന്‍ഷന്‍കാര്‍ക്ക് അഡ്വാന്‍സ് അനുവദിക്കും. സ്വകാര്യ മേഖലയെ പിന്തുണച്ച് കരട് സോഷ്യല്‍ ഇന്‍ഷൂറന്‍സ് നിയമപ്രകാരം പൊതുഖജനാവില്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെയും അത് നിശ്ചയിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായും തൊഴിലുടമയ്ക്ക് നിശ്ചയിച്ചിട്ടുള്ള സംഭാവനാ ശതമാനം വഹിക്കാനാവും.

