

തലക്കുളത്തൂര്‍: മദ്യം നിരോധിക്കണമെന്ന ഭൂരിപക്ഷ ജനാഭിപ്രായം സര്‍ക്കാര്‍ പരിഗണിക്കാതിരിക്കുന്നത് ജനദ്രോഹമാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍. മദ്യം ഘട്ടംഘട്ടമായി ഒഴിവാക്കുമെന്ന് പറയുന്ന അധികൃതര്‍ മദ്യ വര്‍ജ്ജനമെന്ന് ഓമനപ്പേരിട്ട് പ്രചരണം നടത്തുന്നത് അപഹാസ്യമാണെന്നും ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തില്‍ കേരള മദ്യ നിരോധന സമിതി ആരംഭിക്കുന്ന അനിശ്ചിതകാല മദ്യ വിമോചന സമരം ജില്ലാതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനതല ഉദ്ഘാടനം കെ കെ രമ എം എല്‍ എ ഓണ്‍ ലൈനായി നിര്‍വ്വഹിച്ചു. ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് അധികാരത്തിലെത്തിയവര്‍ ലഹരി ഒഴുക്കുന്നവരായായി മാറിയ സ്ഥിതിയാണ്. ഇത് മാറ്റാന്‍ പൊതുജനം ഒറ്റക്കെട്ടായി മുന്നേറണമെന്ന് കെ കെ രമ പറഞ്ഞു.
പ്രൊഫ.ടി എം രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഒ ജെ ചിന്നമ്മ മുഖ്യപ്രഭാഷണം നടത്തി. റിട്ടയേര്‍ഡ് എസ് ഐ കെ ചന്ദ്രന്‍, പി അബു, പി സുമ ചേലാട്ട്, സി പവിത്രന്‍, ടി ഗോപകുമാര്‍, സി ജയരാജന്‍ ചേര്‍ക്കാക്കട്ടര, പൊയിലില്‍ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
സമാപന ചടങ്ങില്‍ വാര്‍ഡ് അംഗങ്ങളായ റസിയ തട്ടാരിയില്‍, പി നൗഷാദ്, ജനതാദള്‍ പ്രതിനിധി കെ കുഞ്ഞിക്കണാരന്‍, നൗഷീന്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന തലത്തില്‍ 100 വീടുകളിലായാണ് ഗ്യഹ ഉപവാസം സംഘടിപ്പിച്ചത്.

