

തിരുവനന്തപുരം: ക്രിയേറ്റീവ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ടൈം ആന്റ് ഫൈവും സംയുക്തമായി മലയാള റേഡിയോ ചാനലുകള്‍ക്ക് നല്‍കുന്ന പ്രഥമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ആര്‍ ജെ (പുരുഷന്‍): ജോസഫ് അന്നക്കുടി ജോസ്, റേഡിയോ മിര്‍ച്ചി, കൊച്ചി. മികച്ച ആര്‍ ജെ (സ്ത്രീ): നീന, റേഡിയോ മാംഗോ, കൊച്ചി. മികച്ച ജനകീയ ആര്‍ ജെ (പുരുഷന്‍): ആര്‍ ജെ മൈക്ക്, റെഡ് എഫ് എം, കൊച്ചി. മികച്ച ജനകീയ ആര്‍ ജെ (സ്ത്രീ): അഞ്ജലി, റെഡ് എഫ് എം, തിരുവനന്തപുരം. മികച്ച സ്റ്റാര്‍ ആര്‍ ജെ (പുരുഷന്‍): മിഥുന്‍, ഹിറ്റ് എഫ് എം 967, ദുബായ്. മികച്ച സ്റ്റാര്‍ ആര്‍ ജെ (സ്ത്രീ): നൈല ഉഷ (ഹിറ്റ് എഫ് എം 967, ദുബായ്).

മികച്ച എഫ് എം റേഡിയോ: റേഡിയോ മാംഗോ. മികച്ച ജനകീയ എഫ് എം റേഡിയോ: ക്ലബ് എഫ് എം, കേരള. മികച്ച ഇന്റര്‍നാഷണല്‍ എഫ് എം റേഡിയോ: ഹിറ്റ് എഫ് എം, ദുബായ്. ജനകീയ ഇന്റര്‍നാഷണല്‍ എഫ് എം റേഡിയോ: റേഡിയോ സുനോ, ഖത്തര്‍. സാമൂഹ്യ പ്രതിബദ്ധതയുള്ള ആര്‍ ജെ: ഫിറോസ്ഖാന്‍, ബിഗ് എഫ് എം തിരുവനന്തപുരം. മികച്ച എന്റര്‍ടെയ്ന്‍മെന്റ് പരിപാടി: ആര്‍ ജെ മുസാഫിര്‍, ഒരു കഥ സൊള്ളുട്ടുമ, റെഡ് എഫ് എം, കണ്ണൂര്‍. സോഷ്യല്‍ മീഡിയ സ്റ്റാര്‍ (പുരുഷന്‍): ആര്‍ ജെ മാഹീന്‍ മച്ചാന്‍, ക്ലബ് എഫ് എം, തിരുവനന്തപുരം.

സോഷ്യല്‍ മീഡിയ സ്റ്റാര്‍ (സ്ത്രീ): ലക്ഷ്മി നക്ഷത്ര, റെഡ് എഫ് എം, തൃശൂര്‍. മികച്ച പുരുഷ ശബ്ദം: ആര്‍ ജെ ശെല്‍വിന്‍, ക്ലബ് എഫ് എം, ആലപ്പുഴ. മികച്ച സ്ത്രീ ശബ്ദം: ആര്‍ ജെ വിജിത, ക്ലബ് എഫ് എം, കോഴിക്കോട്. നവാഗത പ്രതിഭ ആര്‍ ജെ അനന്ദു, ക്ലബ് എഫ് എം. മികച്ച പരിപാടി: ദ ബിഗ് ബ്രേക്ഫാസ്റ്റ്, ബിഗ് എഫ് എം, കേരള. ജനകീയ പരിപാടി: ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍ (റെഡ് എഫ് എം, കേരള). മികച്ച വാര്‍ത്താ അവതാരക: ആര്‍ ജെ നിസ, റേഡിയോ സുനോ, ഖത്തര്‍. നാളത്തെ താരം: ആര്‍ ജെ മാളു, റേഡിയോ സുനോ, ഖത്തര്‍.
മികച്ച കുട്ടികളുടെ പരിപാടി: ആര്‍ ജെ പാര്‍വതി, കുട്ടി മലയാളം, 98.6. എഫ് എം മലയാളം, ഖത്തര്‍. മികച്ച പ്രചോദാത്മക പരിപാടി: ജുവി ജോണ്‍, മൈന്‍ഡ് മാറ്റേഴ്‌സ്, ഗ്രാമഫോണ്‍ എഫ് എം, യു എസ് എ. മികച്ച റേഡിയോ സ്റ്റേഷന്‍: ക്ലബ് എഫ് എം, കൊച്ചി, ആര്‍ ജെ റാഫി. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്: ആര്‍ ജെ ആമി, ക്ലബ് എഫ് എം, തിരുവനന്തപുരം. വിവിധ ഭാഷകളിലെ മികവ്: ആര്‍ ജെ സാറ, റേഡിയോ ഗില്ലി, ദുബായ്.
മെമൊന്റോയും 5555 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ക്രിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്ര ബാബുവും സി ഇ ഒ ലതാകുമാരിയും അറിയിച്ചു. ലോക റേഡിയോ ദിനത്തോടനുബന്ധിച്ചായായിരുന്നു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. കലാ, സാഹിത്യ രംഗത്തെ പ്രമുഖര്‍ ചേര്‍ന്നുള്ള ക്രിയേറ്റീവ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

