കാരശ്ശേരിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Web Desk
0 Min Read

കോഴിക്കോട്: കാരശ്ശേരി ഇരുവഴഞ്ഞിപ്പുഴ കക്കാട് കടവില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കക്കാട് പുതിയേടത്ത് നജീബിന്റെ മകന്‍ നിഹാല്‍ (11) ആണ് മരിച്ചത്.
കാരശ്ശേരി പഞ്ചായത്തിലെ കക്കാട് കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ഥി വെള്ളത്തില്‍ മുങ്ങിയതെന്ന് കരുതുന്നു.

city exchange

ഫയര്‍ഫോഴ്‌സും നാട്ടുകാരും കൂടെ ഉടനെ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

Share This Article
Leave a Comment
error: Content is protected !!