‘മനസിന്റെ കാവലാള്‍’ ഗാനോപഹാരം പ്രകാശനം ചെയ്തു

Web Desk
1 Min Read

തിരുവനന്തപുരം: ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാര്‍ഡില്‍ ഒരു ദിവസം പോലും അവധി എടുക്കാതെ സന്നദ്ധ സേവനം നടത്തി 500 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്് നിതിന്‍ എ എഫിന്ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സുഹൃത്തുകള്‍ തയ്യാറാക്കിയ ‘മനസിന്റെകാവലാള്‍’ വീഡിയോ ഗാന സി ഡി അഡ്വ. വി കെ പ്രശാന്ത് എം എല്‍ എ പ്രകാശനം ചെയ്തു.

city exchange

നിതിന്‍എ എഫ്,സംഗീതം നല്‍കിഗാനം ആലപിച്ച മതമൈത്രി സംഗീതജ്ഞന്‍ ഡോ. വാഴമുട്ടം ചന്ദ്രബാബു, പ്രേംനസീര്‍സുഹൃത്സമിതി ജനറല്‍ സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ, ചലച്ചിത്ര സംവിധായകന്‍എം ആര്‍ ചാര്‍ളി, സിനിമ പി ആര്‍ ഒ റഹിം പനവൂര്‍ എന്നിവര്‍സംബന്ധിച്ചു. ഗാന രചന നിര്‍വഹിച്ചത് ശ്രീകുമാര്‍ പെരിങ്ങാലയും ആശയവും ഏകോപനവും നടത്തിയത് വിനോദ് മൊട്ടവിളയുമാണ്.

Share This Article
Leave a Comment
error: Content is protected !!