അധ്യാപക നിയമനങ്ങള്‍ ത്വരിതപ്പെടുത്തണം: കെ എ ടി എഫ്

Web Desk
1 Min Read

മൂവാറ്റുപുഴ: അധ്യാപക നിയമന നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കെ എ ടി എഫ് ജില്ല സെക്രട്ടറി സി എസ് സിദ്ധീക്ക് ആവശ്യപ്പെട്ടു. കെ എ ടി എഫ് മൂവാറ്റുപുഴ ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

കോവിഡാനന്തരം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിച്ച് സജീവമായ ഈ ഘട്ടത്തിലും ഒട്ടേറെ നിയമനങ്ങള്‍ക്ക് ഇനിയും അംഗീകാരം നല്‍കാത്തത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ചിലയിടങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പോലും നിയമനങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇത് വിദ്യാലയ പ്രവര്‍ത്തനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്നുവെന്നും വിദ്യാര്‍ഥികളുടെ പഠനത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഭാരവാഹികളായി കെ എം ഷെമിര്‍ കരിപ്പാടം (പ്രസി), ഐ എം അനസ് ബദ്രി, നസിയ ഷെരീഫ് (വൈസ് പ്രസി), വി എം കബീര്‍ (ജന സെക്ര), പി വൈ ഫജര്‍ സാദിഖ്, സിമി പി (ജോ സെക്ര), എം എ സാദിഖ് (ട്രഷ), സലീന എ (വനിത വിങ്ങ് ചെയര്‍ പേഴ്‌സണ്‍), റഷീദ നാസര്‍ (വൈസ് ചെയര്‍), റസീന ഫൈസല്‍ (കണ്‍), ജുമൈലത്ത് (ജോ കണ്‍) എന്നിവരെ തെരഞ്ഞെടുത്തു. കെ എ മുഹമ്മദ് സാലിം മേക്കാലടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!