വൈറലായി അനു സിത്താര- അമിത് ചക്കാലക്കല്‍ ചിത്രം; സന്തോഷത്തിലെ പ്രണയഗാനം

Web Desk
1 Min Read

കൊച്ചി: അനു സിത്താര, അമിത് ചക്കാലക്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘സന്തോഷം’ത്തിലെ ‘എന്‍ നെഞ്ചോരം’ എന്ന ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘മലരും തോല്‍ക്കും മുഖമെ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയ്ഹരി സംഗീതം പകര്‍ന്നിരിക്കുന്നു.

city exchange

അനു സിത്താര അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പ്രണയം പറയാന്‍ ശ്രമിക്കുന്ന അമിത് ചക്കാലക്കലിന്റെ കഥാപാത്രത്തെയാണ് ഗാനത്തില്‍ കാണുന്നത്. അവനെ സഹായിക്കാനായി കുരുന്നുകളും. സ്ലോ മോഡിലുള്ള ഈ പ്രണയഗാനം പോസിറ്റീവ് എനര്‍ജിയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. കുരുന്നുകളോടൊപ്പം അമിത് ചക്കാലക്കല്‍ നൃത്തം വെക്കുന്ന ഗാനം വൈറലായിട്ടുണ്ട്.

‘മീസ്- എന്‍- സീന്‍ എന്റര്‍ടെയ്ന്‍മെന്റ്’ന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ സത്യന്റെതാണ് തിരക്കഥയും സംഭാഷണവും. കലാഭാവന്‍ ഷാജോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു സിത്താര എത്തുന്നത്. മല്ലിക സുകുമാരന്‍, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാര്‍ത്തിക് എ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ജോണ്‍കുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

കലാസംവിധാനം: രാജീവ് കോവിലകം, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണനന്‍, വസ്ത്രാലങ്കാരം: അസാനിയ നസ്രിന്‍, സ്റ്റില്‍സ്: സന്തോഷ് പട്ടാമ്പി, ഡിസൈന്‍: മാ മി ജോ, അസോസിയേറ്റ് ഡയറക്ടര്‍: റെനിറ്റ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭിലാഷ് എം യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സിന്‍ജോ ഒറ്റത്തയ്ക്കല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍: ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്, പി ആര്‍ ഒ ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്: വൈശാഖ് സി വടക്കേവീട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!