

കൊച്ചി: ഇടപ്പള്ളിയിലെ ചരിത്രപ്രസിദ്ധമായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് ബെന്നി ബെഹനാന്‍ കോഴി നേര്‍ച്ച പൂര്‍ത്തീകരിച്ചു.

പള്ളി വികാരി റവ. ഫാ. ആന്റണി മഠത്തുംപടി നേര്‍ച്ച സമര്‍പ്പണം ആശിര്‍വദിച്ചു. ജെബി മേത്തര്‍ എം പി, എം എല്‍ എമാരായ റോജി എം ജോണ്‍, ടി ജെ വിനോദ്, സനീഷ് കുമാര്‍ ജോസഫ്, എല്‍ദോസ് കുന്നപ്പിള്ളി, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജോഷി പള്ളന്‍, സേവിയര്‍ തായങ്കരി, ഗില്‍ബര്‍ട്ട് ഡിക്കോത്ത്, ജോസഫ് അലക്‌സ്, ജോമോന്‍ തായങ്കരി, നൗഷാദ് പല്ലച്ചി, അനില്‍ പാലത്തിങ്കല്‍, ഷൈന്‍ പുതുശ്ശേരി, ജോയ് പാലാരിവട്ടം എന്നിവര്‍ പങ്കെടുത്തു.
