NEWS
ഗുണ്ടാ ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി

ആലുവ: മഹിളാ കോണ്‍ഗ്രസിന്റെ ആലുവ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും കലാകൗമുദി റിപ്പോര്‍ട്ടറുമായ ജിഷ ബാബുവിന്റെ വീടിന് നേരെ നടത്തിയ ഗുണ്ടാ ആക്രമണത്തിനെതിരെയും ആക്രമണത്തിലെ പ്രധാന പ്രതിയെ ഉടന്‍ പിടിക്കണമെന്നാവശ്യപ്പെട്ടും ആലുവയില്‍ ഗുണ്ട- മയക്കുമരുന്ന് മാഫിയയുടെ ആക്രമണം വര്‍ധിച്ചിട്ടും നിഷ്‌ക്രിയമായ പൊലീസിന്റെ അനാസ്ഥക്കെതിരെയും ചൂര്‍ണ്ണിക്കര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എന്‍ പുരം ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.


പ്രതിഷേധ ധര്‍ണ്ണ ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി പി നാസര്‍ അധ്യക്ഷത വഹിച്ചു. ജെബി മേത്തര്‍ എം പി, എം ഒ ജോണ്‍, കെ പി സി സി ജനറല്‍ സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ്, വി പി ജോര്‍ജ്, ബാബു പുത്തനങ്ങാടി, ലത്തീഫ് പുഴിത്തറ, പി എ മുജീബ്, കെ കെ ജമാല്‍, രാജി സന്തോഷ്, രാജു കുംബ്ലാന്‍, ജി മാധവന്‍ കുട്ടി, ടി ഐ മുഹമ്മദ്, നസീര്‍ ചൂര്‍ണ്ണിക്കര, മുംതാസ് ടീച്ചര്‍, മനോഹരന്‍ തറയില്‍, രാജേഷ് പുത്തനങ്ങാടി, ലിസ്സി സാജു, ഷീല ജോസ്, സതി ഗോപി, കെ കെ രാജു എന്നിവര്‍ പ്രതിഷേധ ധര്‍ണ്ണയില്‍ സംസാരിച്ചു.

ഗുണ്ട ആക്രമണം നടന്ന ജിഷ ബാബുവിന്റെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബെന്നി ബഹനാന്‍ എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, ബാബു പുത്തനങ്ങാടി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എ മുജീബ്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി പി നാസര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, മഹിളാ കോണ്‍ഗ്രസ്സ് ആലുവ ബ്ലോക്ക് പ്രസിഡന്റ് ലിസി എബ്രഹാം, വി പി ജോര്‍ജ് എന്നിവര്‍ സന്ദര്‍ശിച്ചു.


