

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. അന്‍വര്‍ ഇബ്രാഹിമുമായി ഔദ്യോഗിക ചര്‍ച്ച നടത്തി.

മലേഷ്യന്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും അമീര്‍ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ഇരു സൗഹൃദ രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ കൈവരിക്കുന്ന വിധത്തില്‍ ശക്തിപ്പെടുത്തുന്നതിന് ചര്‍ച്ചകള്‍ സഹായകമാകുമെന്നും അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും മലേഷ്യന്‍ പ്രധാനമന്ത്രി അമീറിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.
50 വര്‍ഷത്തെ സൗഹൃദത്തിന്റെയും ക്രിയാത്മകവും ഫലപ്രദവുമായ സഹകരണത്തിന്റെയും ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സഹകരണത്തിന്റെ വിവിധ മേഖലകളില്‍ അവ വര്‍ധിപ്പിക്കാനും വികസിപ്പിക്കാനുമുള്ള വഴികള്‍, പൊതുവായ ആശങ്കയുള്ള പ്രാദേശിക, അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി, വാണിജ്യ- വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍താനി, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബ്ര്‍ അല്‍ നുഐമി, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
മലേഷ്യയുടെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രി മുഹമ്മദ് ഹാജി ഹസന്‍, നിക്ഷേപം, വ്യാപാര വ്യവസായ മന്ത്രി സഫ്‌റുല്‍ തെങ്കു അബ്ദുല്‍ അസീസ്, ഉന്നത വിദ്യാഭ്യാസ മന്ത്രി സാംബ്രി അബ്ദുല്‍ കാദിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

