

കൊച്ചി: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന പതിനഞ്ചാമത് അലിഫ് ടാലന്റ് ടെസ്റ്റിന്റെ ഉപ ജില്ലാ മത്സരവും ഭാഷാ സമര അനുസ്മരണവും ശനിയാഴ്ച നടക്കും. 1980ലെ ഭാഷാ സമരത്തിന്റെ സ്മരണക്കായാണ് അലിഫ് ടാലന്റ് ടെസ്റ്റ് നടത്തുന്നത്.

അഞ്ച് ലക്ഷം കുട്ടികള്‍ പങ്കെടുത്ത സ്‌കൂള്‍തല മത്സരത്തില്‍ നിന്നും വിജയിച്ച കുട്ടികളാണ് ഉപജില്ല മത്സരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിലെ 129 ഉപ ജില്ലകളില്‍ എല്‍ പി വിഭാഗത്തില്‍ 4816 കുട്ടികളും യു പി വിഭാഗത്തില്‍ 2468ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1314 കുട്ടികളും ഹയര്‍ സെക്കന്‍ഡറിയില്‍ 663 കുട്ടികളും തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ആയിരത്തോളം കുട്ടികളുമാണ് ഉപജില്ല ടാലന്റ് ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

കേരളത്തിന് പുറത്ത് ആദ്യമായിട്ടാണ് അറബിക് അലിഫ് ടാലന്റ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. എറണാകുളം റവന്യൂ ജില്ലയില്‍ ഉപജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അലിഫ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദും കണ്‍വീനര്‍ അബൂ ഹാരിസും അറിയിച്ചു.
പെരുമ്പാവൂര്‍ ഉപജില്ലാ അലിഫ് ടാലന്റ് ടെസ്റ്റ് ജി ജി എല്‍ പി എസ് പെരുമ്പാവൂരിലും തൃപ്പൂണിത്തുറ ഉപജില്ല എച്ച് എഫ് എല്‍ പി എസ് സൗത്ത് പറവൂരിലും എറണാകുളം ഉപജില്ല ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളിയിലും അങ്കമാലി ഉപജില്ലാ മത്സരം ഡി എല്‍ പി എസ് ചാലക്കലും കോലഞ്ചേരി ഉപജില്ല ജി യു പി എസ് കുമ്മനോടും പറവൂര്‍ ഉപജില്ല ഡി എല്‍ പി എസ് ചാലക്കലും കോതമംഗലം ഉപജില്ല ജി യു പി എസ് കോതമംഗലത്തും കല്ലൂര്‍ക്കാട് ഉപജില്ല എസ് എന്‍ ഡി പി എച്ച് എസ് എസ് മൂവാറ്റുപുഴയിലും മട്ടാഞ്ചേരി ഉപജില്ല എം എം ഒ എല്‍ പി എസ് പനയപ്പള്ളിയിലും വൈപ്പിന്‍ ജില്ല എച്ച് ഐ എച്ച് എസ് എസ് എടവനക്കാടും ആലുവ ഉപജില്ല ഡി എല്‍ പി എസ് ചാലക്കലും മൂവാറ്റുപുഴ ഉപജില്ല എസ് എന്‍ ഡി പി എച്ച് എസ് എസ് മൂവാറ്റുപുഴയിലും നടക്കും.
ഉപജില്ലാതല മത്സരത്തിന് ജില്ലാ പ്രതിനിധികള്‍ മേല്‍നോട്ടം വഹിക്കും. ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് ജില്ലാതല മത്സരവും തുടര്‍ന്ന് സംസ്ഥാന മത്സരവും നടക്കും.
കെ എ ടി എഫ് ജില്ലാ പ്രസിഡന്റ് എം എം നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി, സംസ്ഥാന കൗണ്‍സിലര്‍ സി എസ് സിദ്ധീഖ്, ജില്ലാ ജനറല്‍ സെക്രട്ടറി മുര്‍ഷിദ് എളയൂര്‍, ത്വാഹ എ എം, ഷഹീം മുഹമ്മദലി, മുജീബ് കാഞ്ഞിരമറ്റം, സാലിം മേക്കാലടി തുടങ്ങിയവര്‍ സംസാരിച്ചു.

