Connect with us

NEWS

ജിഷാ ബാബുവിന്റെ വീട് ആക്രമിച്ചതില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ പ്രതിഷേധം രേഖപ്പെടുത്തി

Published

on


ആലുവ: മഹിളാ കോണ്‍ഗ്രസ്സ് നേതാവും പത്രപ്രവര്‍ത്തകയുമായ ജിഷാ ബാബുവിന്റെ വീട് ഗുണ്ടകള്‍ ആക്രമിച്ച് തകര്‍ത്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

ആദ്യം ആക്രമണമുണ്ടായപ്പോള്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചിട്ടും സംഭവസ്ഥലത്തിന്റെ പരിസരത്തുണ്ടായിരുന്ന പ്രതികളെ അറസ്റ്റു ചെയ്യാത്ത പൊലീസിന്റെ നിഷ്‌ക്രിയത്തമാണ് രണ്ടാമതും വീടാക്രമിക്കുവാന്‍ ഗുണ്ടകള്‍ക്ക് പ്രചോദനമായതെന്നും ഇത് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും എം എല്‍ എ കുറ്റപ്പെടുത്തി.

അതിനാല്‍ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് എം. എല്‍. എ എസ് പിയോട് ആവശ്യപ്പെട്ടു.

വീടാക്രമിച്ച മുഴുവന്‍ പ്രതികളേയും അറസ്റ്റു ചെയ്തു നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

പലവട്ടം റൂറല്‍ എസ് പിയോട് ആവശ്യപ്പെട്ടിട്ടും പൊലീസ് പട്രോളിങ്ങ് ശക്തമാക്കാത്തതുകൊണ്ടാണ് ഇങ്ങനെ നിരന്തരമായി ഗുണ്ടാ അക്രമണത്തിനവസരമുണ്ടാകുന്നതെന്നും കേരളത്തിന്റെ ആഭ്യന്തര വകുപ്പു നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും എം എല്‍ എ കുറ്റപ്പെടുത്തി.

ആലുവ നിയോജക മണ്ഡലത്തില്‍ കൊണ്ടോട്ടി പോലുള്ള സ്ഥലത്തും ഏറ്റവും ഒടുവിലായി എസ് പി ഓഫീസിനു തോട്ടടുത്ത് ഇപ്പോഴത്തെ സ്ഥലത്തും നടന്ന ഗുണ്ടാ ആക്രമണം കണക്കിലെടുക്കുമ്പോള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിധ സംരക്ഷണം ഇല്ലായെന്നും അതില്‍ തനിക്കുള്ള പ്രതിഷേധം അന്‍വര്‍ സാദത്ത് എം എല്‍ എ റൂറല്‍ എസ് പിയെ ഫോണില്‍ വിളിച്ച് അറിയിച്ചു.


error: Content is protected !!