

ദോഹ: തലശ്ശേരി പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടയില്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരണപ്പെടാനുണ്ടായ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സി പി എമ്മിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശ്രീരാജ് എം പി അഭിപ്രായപ്പെട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ജനാധിപത്യ വിശ്വാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഇടതുപക്ഷ നീക്കം പൊതുസമൂഹം ചെറുത്ത് തോല്‍പിക്കേണ്ടതാണ്.

കാലാകാലങ്ങളായി ക്രിമിനലുകളെ തീറ്റിപ്പോറ്റുന്ന സി പി എം എല്ലാ കാലത്തും ഇത്തരം പ്രവൃത്തികളില്‍ വ്യാപൃതരാവുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

പിണറായി വിജയന്റെ പൊലീസിന്റെയും ഇന്റലിജെന്‍സിന്റെയും വന്‍ വീഴ്ചയാണ് ഈ സംഭവം. ജില്ലയിലെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള സി പി എം നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ബാലറ്റിലൂടെ സമ്മതിദായകര്‍ പ്രതികരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ആഹ്വാനം ചെയ്തു.
