യുണിഖിന്റെ റമദാന്‍ റിലീഫ് പദ്ധതി ഖത്ര ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടന യുണിഖിന്റെ റമദാന്‍ റിലീഫ് പദ്ധതി ‘ഖത്ര’ ശ്രദ്ധേയമായി.

city exchange

ഖത്ര സ്‌നേഹത്തിന്റയും ആര്‍ദ്രതയുടെയും കുഞ്ഞു തുള്ളി എന്ന പേരില്‍ തുടങ്ങിയ പദ്ധതി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരക്കാര്‍ക്കും തൊഴിലാളികള്‍കുമിടയില്‍ ഇഫ്താര്‍ കിറ്റുകളും ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവര്‍ക്കായി ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു.

ഈ വര്‍ഷത്തെ റമദാനില്‍ മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ 600 പേര്‍ക്ക് സഹായം ലഭിച്ചു. നമുക്കുള്ളതില്‍ നിന്നും സാധ്യമാകുന്ന ഒരു പങ്ക് ഏറ്റവും അര്‍ഹരായവര്‍ക്ക് നല്‍കുക എന്ന സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തങ്ങള്‍ക്ക് പ്രചോദനമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഖത്തറിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന യുണിഖ് അംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് പദ്ധയുടെ വിജയത്തിന് കാരണമെന്ന് മാനേജ്‌മെന്റ് കമ്മിറ്റിക്കു വേണ്ടി യുണിഖ് പ്രസിഡന്റ് ലുത്ഫി കലമ്പന്‍ അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!