

ദോഹ ഫുഡ് സര്‍വീസ് എക്വിപ്‌മെന്റ് സപ്ലൈ ഉള്‍പ്പെടെയുള്ള മേഖലയിലെ മുന്‍നിര കമ്പനിയായ പാരാമൗണ്ട് ഫുഡ് സര്‍വീസ് എക്വിപ്‌മെന്റ് സൊല്യൂഷന്‍ ബിര്‍കത്ത് അല്‍ അവാമീറിലുള്ള പുതിയ നിര്‍മാണ യൂണിറ്റ് ഇന്റഗ്രേറ്റഡ് വെയര്‍ഹൗസ് ആന്റ് സെയില്‍സ് സെന്ററിന്റെ ഉദ്ഘാടനം 23ന് വൈകിട്ട് നാലു മണിക്ക് നടക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയച്ചു. ചടങ്ങില്‍ നാനൂറിലേറെ അതിഥികള്‍ പങ്കെടുക്കും. 36 വര്‍ഷത്തെ ഉപഭോക്തൃ സേവനമാണ് പാരാമൗണ്ട് അടയാളപ്പെടുത്തുന്നത്.

പ്രീമിയം കൊമേഴ്‌സ്യല്‍ കിച്ചന്‍, ബേക്കറി, സൂപ്പര്‍ മാര്‍ക്കറ്റ്, ലോണ്ടറി ഉപകരണങ്ങളുടെ നിര്‍മാണത്തിലും വിതരണത്തിലും മുന്‍പന്തിയിലുള്ള കമ്പനി യു എ ഇ, ഒമാന്‍, ഖത്തര്‍, ബഹറൈന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആറായിരം ചതുരശ്ര അടി വിസ്തൃതിയുള്ള ആധുനിക നിര്‍മാണ യൂണിറ്റ് ഇന്റഗ്രേറ്റഡ് വെയര്‍ഹൗസ് ആന്റ് സെയില്‍സ് സെന്റര്‍ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുകയും ഉപഭോക്തൃ അനുഭവം ഉയര്‍ത്തുകയും ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ഷംസുദ്ദീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹിഷാം ഷംസുദ്ദീന്‍, ഡയറക്ടര്‍മാരായ അമര്‍ ഷംസുദ്ദീന്‍, അഫ്ര ഷംസുദ്ദീന്‍, ജനറല്‍ മാനേജര്‍ ഡാനിയല്‍ ടി സാം, റീജിയണല്‍ സെയില്‍സ് മാനേജര്‍ ജോണ്‍സണ്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു.

