നാലാമത് കത്താറ ഊദ് ഫെസ്റ്റിവലിന് തുടക്കമായി

Web Desk
1 Min Read

ദോഹ: ലോകമെമ്പാടുമുള്ള നിരവധി പ്രൊഫഷണല്‍ സംഗീതസംവിധായകര്‍ പങ്കെടുക്കുന്ന നാലാമത് കത്താറ ഊദ് ഫെസ്റ്റിവലിന് കത്താറയില്‍ തുടക്കമായി.

city exchange

ജനുവരി 25 വരെ നീണ്ടുനില്‍ക്കുന്ന പരിപാടി സംഗീത പൈതൃകവും അറബ് സാംസ്‌കാരിക സ്വത്വത്തിന്റെ അവിഭാജ്യ ഘടകമായ ഊദ് വാദ്യത്തിന്റെ പ്രാധാന്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കത്താറയുടെ ശ്രമങ്ങളെ അടിവരയിടുന്നു. സംഗീതത്തിന്റേയും കച്ചേരികളുടെയും വിപുലമായ ശ്രേണി ഉള്‍പ്പെടുന്നതിനോടൊപ്പം പാനല്‍ ചര്‍ച്ചകളും സംവേദനാത്മക വര്‍ക്ക്‌ഷോപ്പുകളും ഫെസ്റ്റിവലിലുണ്ടാകും.

കത്താറ സാംസ്‌കാരിക പരിപാടികളില്‍ ഫെസ്റ്റിവല്‍ നാഴികക്കല്ലായി മാറിയെന്നും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെയും നിര്‍മ്മാതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്ന ആഗോള ഫോറമാണെന്നും അറബ് സംഗീത പൈതൃകം ആഘോഷിക്കുന്നതിനും ആഗോള സര്‍ഗ്ഗാത്മകതയുമായി സംവദിക്കുന്നതിനുമുള്ള വേദിയാണെന്നും കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു.

സംഗീത ലോകത്തിലെ പ്രതിഭകള്‍ക്ക് വേദി ഒരുക്കുന്നതില്‍ കത്താറ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം പരിപാടികളിലൂടെ ഖത്തറിലും അറബ് ലോകത്തും സംസ്‌കാരവും കലയും പ്രോത്സാഹിപ്പിക്കാന്‍ എപ്പോഴും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറബ് സംഗീതത്തിന് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കുകയും തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്ന അനശ്വര പാരമ്പര്യം അവശേഷിപ്പിക്കുകയും ചെയ്ത സംഗീതജ്ഞന്‍ മുഹമ്മദ് അല്‍ ഖസബ്ജിയെ നാലാം പതിപ്പ് ആഘോഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

സംഗീത ആരാധകരെയും ഊദ് വാദനത്തിന്റെ പരിശീലകരെയും ഖത്തറി ഊദ് സംഗീത സംവിധായകന്‍ അബ്ദുല്‍ അസീസ് ഹൈഡോസിനെയും കത്താറ സംഗീത അക്കാദമി ടാലന്റ് അവാര്‍ഡ് ജൂറി പാനലിലെ അംഗങ്ങളെയും ആദരിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ വിജയികളുടെ കിരീടധാരണവും സംഗീത കച്ചേരികളും സമാപനത്തിലുണ്ടാകും.

വിവിധ സംഗീതാനുഭവങ്ങള്‍ കാണാനും നൂതനത്വത്തിന്റെയും സംഗീതത്തിന്റെ ആഴത്തിന്റെയും പ്രതീകങ്ങളായി സംഗീത ഉപകരണങ്ങളുടെ കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആഗോള സംഗീതസംവിധായകരുടെ തത്സമയ പ്രകടനം കേള്‍ക്കാനുമുള്ള അവസരമാണ് ഊദ് ഫെസ്റ്റിവല്‍.

ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുന്നതിലൂടെയോ കത്താറയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ സന്ദര്‍ശിക്കുന്നതിലൂടെയോ പൈതൃകത്തിന്റെ ആഘോഷത്തെ വൈവിധ്യമാര്‍ന്ന സംഗീത സംസ്‌കാരങ്ങളോടുള്ള തുറന്ന മനസ്സോടെ സംയോജിപ്പിക്കുന്ന ഈ കലാപരിപാടി പൊതുജനങ്ങള്‍ക്ക് ആസ്വദിക്കാനാകും.

Share This Article
Leave a Comment
error: Content is protected !!