

ദോഹ: ഉംഗുവൈലിനയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന് തലശ്ശേരി ചൊക്ലി മേക്കരവീട്ടില്‍ താഴെകണ്ടി പടിക്കല്‍ മുഹമ്മദ് റഷീദ് (38) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.

ഭാര്യ: റുക്സാന. മക്കള്‍: മുഹമ്മദ് റഹദില്, മുഹമ്മദ് അയാസ്. പിതാവ്: കാസിം, മാതാവ്: ആയിഷ. സഹോദരങ്ങള്‍: റാഷിദ. ഷഫീഖ് (ദുബായ്).
