Connect with us

Entertainment

അഞ്ചാംവേദത്തിലെ വിപ്ലവഗാനം പുറത്തിറങ്ങി

Published

on


കൊച്ചി: നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദം എന്ന ചിത്രത്തിലെ വിപ്ലവഗാനം എം എം മണി പുറത്തിറക്കി. ട്വിസ്റ്റുകളുമായി മുസ്‌ലിം പശ്ചാത്തലത്തില്‍ പറഞ്ഞ പ്രണയകാവ്യ ചിത്രമാണിത്.

അടിയുറച്ച മത വിശ്വാസങ്ങള്‍ നിസഹായയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തെറിയുമ്പോള്‍ അവള്‍ വിശ്വസിച്ച വേദഗ്രന്ഥങ്ങളില്‍ നിന്ന് തന്നെ പകര്‍ന്നു കിട്ടിയതും മൂടിവെയ്ക്കപ്പെട്ടതുമായ ഒരു വലിയ സത്യം ‘ഫസഖ്’ അവള്‍ക്ക് തുണയാവുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏറെ ദുരൂഹതകള്‍ നിറഞ്ഞ മള്‍ട്ടി ജോണര്‍ പൊളിറ്റിക്കല്‍ ത്രില്ലെര്‍ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ടി എം പ്രൊഡക്ഷന്റെ ബാനറില്‍ ഹബീബ് അബൂബക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സഹ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബിനീഷ് രാജ് ആണ്. ഡി ഒ പി: സാഗര്‍ അയ്യപ്പന്‍, എഡിറ്റിംഗ്: ഹരി രാജ ഗൃഹ. കഥ, സംവിധാനം: മുജീബ് ടി മുഹമ്മദ്.

പുതുമുഖം വിഹാന്‍ വിഷ്ണു നായകനായ സത്താറിനെ അവതരിപ്പിക്കുന്നു. നയന്‍താരയുടെ അറം എന്ന ചിത്രത്തിലൂടെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച തമിഴകത്ത് ശ്രദ്ധേയയായ സുനലക്ഷ്മിയാണ് നായികയായ സാഹിബയെ അവതരിപ്പിക്കുന്നത്.

പ്രമുഖന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച സജിത്ത് രാജ് പ്രധാന വേഷം ചെയ്യുന്നു. അമര്‍നാഥ് ഹരിചന്ദ്രന്‍, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, സംക്രന്ദനന്‍, നാഗരാജ്, ജിന്‍സി, അമ്പിളി, സൗമ്യരാജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട, സൗമ്യരാജ് എന്നിവരുടെ ഗാനങ്ങള്‍ക്ക് ജോജി തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ചിത്ര, മുരുകന്‍ കാട്ടാക്കട, സിയാഉല്‍ ഹക്ക് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. പശ്ചാത്തല സംഗീതം: വിഷ്ണു വി ദിവാകര്‍, പി ആര്‍ ഒ: എം കെ. ഷെജിന്‍.

ഇടുക്കി, കട്ടപ്പന പ്രദേശങ്ങളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഫെബ്രുവരി മാസം തിയേറ്ററില്‍ എത്തും.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!