Connect with us

Entertainment

അന്ത്യ കുമ്പസാരം മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Published

on


കൊച്ചി: ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം അന്ത്യകുമ്പസാരത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറതക്തിറങ്ങി. നേരത്തെ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമായിരുന്നു.

രാകേഷ് രവി രചനയും സംവിധാനവും നിര്‍വഹിക്കുന്ന അന്ത്യകുമ്പസാരം സബൂര്‍ റഹ്‌മാന്‍ ഫിലിംസിന്റെ ബാനറില്‍ സബൂര്‍ റഹ്‌മാനാണ് നിര്‍മിക്കുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ സാമൂഹ്യപ്രസക്തിയുള്ള കഥയാണ് ചിത്രം പറയുന്നത്. ഒരു വയസ്സുള്ള ഇതള്‍ ശ്രീ എന്ന കുട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ഷോണ്‍ സേവിയര്‍, വൈഷ്ണവി കല്യാണി, സമര്‍ത്ഥ് അംബുജാക്ഷന്‍, രാകേഷ് കല്ലറ, മാഹിന്‍ ബക്കര്‍, റോഷ്‌ന രാജന്‍, ജോയല്‍ വറുഗീസ് എന്നിവരും അഭിനയിക്കുന്നു.

ഡി ഓ പി: പ്രേം പൊന്നന്‍, സംഗീതം: ആനന്ദ് നമ്പ്യാര്‍, നിതിന്‍ കെ ശിവ, ഗാനരചന: ദിന്‍ നാഥ് പുത്തഞ്ചേരി, ഹ്യൂമന്‍ സിദ്ദീഖ്, എഡിറ്റര്‍: കപില്‍ ഗോപാലകൃഷ്ണന്‍, പി ആര്‍ ഒ: എം കെ ഷെജിന്‍.


error: Content is protected !!