Connect with us

Entertainment

ഗോത്രകലയായ രാമര്‍കൂത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്യൂഫിക്ഷന്‍ സിനിമ

Published

on


അട്ടപ്പാടി: മണ്‍മറഞ്ഞുപോകുന്ന ഗോത്രകലയായ രാമര്‍ക്കൂത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്യൂഫിക്ഷന്‍ സിനിമ ഒരുങ്ങുന്നു. അട്ടപ്പാടിയിലെ ഇരുള സമുദായത്തില്‍ നിന്നുള്ള മരുതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ ബാനറില്‍ വിജീഷ് മണി ഫിലിം ക്ലബ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീരാമ ചരിതമാണ് ‘രാമര്‍ കൂത്ത്’ന്റെ പ്രമേയം. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന വേളയില്‍ അട്ടപ്പാടി മാരിയമ്മന്‍ കോവിലില്‍ നടന്ന ചടങ്ങില്‍ തമ്മിയമ്മ, നഞ്ചമ്മ, വടുകിയമ്മ ചേര്‍ന്ന് ശ്രീരാമ ചരിതം തനതുഭാഷയില്‍ പാടി സംവിധായകന്‍ മരുതന് ക്ലാപ്പ് ബോര്‍ഡ് പൂജിച്ചു നല്‍കി. ചടങ്ങില്‍ വിജീഷ് മണിയും രാമര്‍ കുത്ത് കലാകാരന്‍മാരായ പൊന്നന്‍, കാരമട, ഈശ്വരന്‍, വെള്ളിങ്കിരി, ലക്ഷമണന്‍, വിനോദ്, രകേഷ്, ശിവാനി കെ, ആര്‍ച്ചന കെ എന്നിവര്‍ പങ്കെടുത്തു.

ഛായാഗ്രഹണം: വിനീഷ്, എഡിറ്റര്‍: വിഷ്ണു രാംദാസ്, സംഗീതം: ശബരീഷ്, പി ആര്‍ ഒ: പി ശിവപ്രസാദ്.


error: Content is protected !!