ഖത്തര്‍ ടൂറിസം മേഖലയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 90.8 ബില്യന്‍ റിയാല്‍

Web Desk
0 Min Read

ദോഹ: ഖത്തര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖല രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് 90.8 ബില്യണ്‍ റിയാല്‍ ഈ വര്‍ഷം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷ. ാജ്യത്തുടനീളം 334,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

city exchange

2023-ല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 31 ശതമാനം വര്‍ധിച്ച് 81.2 ബില്യണ്‍ റിയാലിലെത്തി. ഇത് ഖത്തറിന്റെ മൊത്തം സാമ്പത്തിക ഉത്പാദനത്തിന്റെ 10.3 ശതമാനമാണ് പ്രതിനിധീകരിക്കുന്നത്. ഈ വളര്‍ച്ച ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് ഈ മേഖലയുടെ പ്രാധാന്യം അടിവരയിടുന്നു.

ഈ മേഖല പ്രധാന തൊഴിലവസര സ്രോതസ്സായി വര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം 20,300-ലധികം പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്.

Share This Article
Leave a Comment
error: Content is protected !!