

ദോഹ: വടകരയില്‍ സ്ഥാപിതമാകുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ആസ്ഥാനമന്ദിരത്തിനായി കെ എം സി സി ഖത്തര്‍ വടകര മണ്ഡലം സംഘടിപ്പിച്ച ഹരിതഗോപുരം ജനറല്‍ കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി. കെ എം സി സി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉദ്ഘടാനം നിര്‍വ്വഹിച്ചു.

മണ്ഡലം പ്രസിഡന്റ് യാസീന്‍ വടകര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല പ്രൊജക്ട് പ്രഖ്യാപനം നടത്തി. വടകര മണ്ഡലം നേതാക്കളായ എം സി വടകര പ്രൊജക്ടിന്റെ ആവശ്യകതയെ കുറിച്ചും പി പി ജാഫര്‍ നടപ്പിലാക്കുന്ന രീതിയെക്കുറിച്ചും വിവരിച്ചു. ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് ഉദ്ഘാടനം അടിയോട്ടില്‍ അഹമ്മദ് എം സി വടകരയ്ക്ക് കൈമാറി നിര്‍വഹിച്ചു. സദസ്സില്‍ നിന്നും ഒട്ടേറെ പ്രവര്‍ത്തകര്‍ പദ്ധതില്‍ ഭാഗമാവുകയും പഞ്ചായത്ത് മുനിസിപ്പാലിറ്റി കമ്മിറ്റികളുമായി സഹകരിച്ചു വ്യാപിപ്പിക്കാനും തീരുമാനമായി.

ജില്ലാ ക്രിക്കറ്റ് മത്സരത്തിലൂടെ മണ്ഡലത്തിന് ലഭിച്ച വിന്നേഴ്‌സ് ട്രോഫി നേതാക്കളുടെ സാന്നിധ്യത്തില്‍ കെ എം സി സി. ഖത്തര്‍ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ഉപാധ്യക്ഷന്‍ ടി ടി കെ ബഷീറിന് കൈമാറി. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി കമ്മിറ്റികള്‍ സ്വരൂപിച്ച സി എച്ച് സെന്റര്‍ ഫണ്ട് സമര്‍പ്പണവും നടന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ ബാബു, സ്റ്റേറ്റ് അഡൈ്വസറി വൈസ് ചെയര്‍മാന്‍ അബ്ദുനാസര്‍ നാച്ചി, ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്ഷീല ഷഫീഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ എം സി സി സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. നിസാര്‍ ചാത്തോത്ത് സ്വാഗതവും മഹമൂദ് കുളമുള്ളതില്‍ നന്ദിയും പറഞ്ഞു.

