മെസ്സിയെ ചെണ്ടകൊട്ടി സ്വീകരിച്ച് ഖത്തര്‍ ആരാധകര്‍

Web Desk
1 Min Read

ദോഹ: അര്‍ജന്റീനന്‍ താരങ്ങളുമായി പറന്നിറങ്ങിയ വിമാനത്തില്‍ നിന്നും പുറത്ത് ബസ്സിലൂടെ വന്ന മെസ്സിയേയും സംഘത്തേയും വരവേറ്റത് ചെണ്ടയുടെ താളം. മണിക്കൂറുകള്‍ കാത്തുനിന്നാണ് മെസ്സിയുടേയും അര്‍ജന്റീനയുടേയും ആരാധകര്‍ ബസ്സിന് ചെണ്ടകൊട്ടി വരവേല്‍പ്പ് നല്കിയത്.

city exchange

കളിക്കാര്‍ക്കും കളി കാണാനെത്തുന്ന ആരാധകര്‍ക്കും ഖത്തര്‍ 2022 എങ്ങനെ വ്യത്യസ്തമായ അനുഭവമാകുമെന്ന് ചെണ്ടകൊട്ടിയും ഡ്രമ്മടിച്ചും ഇന്ത്യന്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചും സ്വീകരിച്ചവര്‍ പിന്നേയും ലോകത്തിന് കാണിച്ചു കൊടുത്തു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ടീമിനെ വരവേല്‍ക്കാനെത്തിയവരില്‍ ഇംഗ്ലണ്ട് ആരാധകരേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള കളി ഭ്രാന്തന്മാരായിരുന്നു.

തങ്ങളുടെ സൂപ്പര്‍ താരങ്ങളുടെ വരവ് കാണാന്‍ പുലര്‍ച്ചെ നാലു മണി വരെ കാത്തിരുന്നത് അഞ്ഞൂറിലധികം വരുന്ന ജനക്കൂട്ടമായിരുന്നു. അര്‍ജന്റീനയുടെ ഇന്ത്യന്‍ ആരാധകരും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ഒരുപോലെയെത്തിയാണ് തങ്ങളുടെ ഇഷ്ട ടീമിനെ വരവേറ്റത്.

- Advertisement -
Ad image

അബുദാബിയില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് അര്‍ജന്റീന ടീം ഖത്തറില്‍ പറന്നിറങ്ങിയത്. ബുധനാഴ്ച രാത്രി നടന്ന അവരുടെ അവസാന ലോകകപ്പ് സന്നാഹത്തില്‍ യു എ ഇയെ 5-0ന് പരാജയപ്പെടുത്തിയാണ് മെസ്സിയും സംഘവും ഖത്തര്‍ ലോകകപ്പിനെത്തിയത്. മുപ്പത്തിയഞ്ചുകാരനായ മെസ്സി തന്റെ 91-ാം അന്താരാഷ്ട്ര ഗോളാണ് യു എ ഇിയല്‍ നേടിയത്.

അര്‍ജന്റീനയുടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരം നവംബര്‍ 22ന് ഖത്തര്‍ സമയം ഉച്ചക്ക് ഒരു മണിക്ക് സൗദി അറേബ്യയുമായിട്ടാണ്.

അര്‍ജന്റീന ഫാന്‍സ് ഇന്‍ ഖത്തറില്‍ അയ്യായിരത്തിലേറെ അംഗങ്ങളാണുള്ളതെന്നാണ് അവകാശപ്പെടുന്നത്. മെസ്സിയുടെ ഛായാചിത്രം കൊണ്ട് അലങ്കരിച്ച ഡ്രമ്മുകളുമായാണ് സംഘം സ്വീകരിക്കാനെത്തിയത്.

2010ല്‍ ദോഹയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന 1-0ന് ബ്രസീലിനെ തോല്‍പിച്ചപ്പോള്‍ മെസ്സിയായിരുന്നു വിജയ ഗോള്‍ നേടിയത്. അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട് എന്നിവയുള്‍പ്പെടെ മുന്‍നിര ഫുട്‌ബോള്‍ രാജ്യങ്ങളില്‍ നിന്നുള്ള ജഴ്സി ധരിച്ച് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത ആഘോഷ പരിപാടികളാണ് ഇന്ത്യന്‍ ആരാധകര്‍ ഇതിനിടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!