

ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ പ്രമുഖ റീട്ടയ്ല്‍ ഗ്രൂപ്പായ ലുലുവിന്റെ ഖത്തറിലെ ഏറ്റവും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പേള്‍ ഖത്തറിലെ ജിയോര്‍ഡിനോയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

142,000 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസഫലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രമുഖ ഖത്തര്‍ വ്യവസായി തുര്‍ക്കി ബിന്‍ മുഹമ്മദ് അല്‍ കാഥെര്‍ ഉദ്ഘാടനം ചെയ്തു.

ഗ്രോസറി, ഫ്രഷ് ഫുഡ്, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍, ലുലു കണക്ട് എന്നിവയുടെ വിശാലമായ വിവിധ സെക്ഷനുകളും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ട്.
ഖത്തറില്‍ നിന്നുള്ള പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്.

ലോകകപ്പിന് മുന്നോടിയായി ലുലുവിന്റെ 20-ാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് പേള്‍ ഖത്തറില്‍ പ്രവര്‍ത്തനം ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഒരുപാട് ആരാധകരും കളിക്കാരുമൊക്കെ ഖത്തറില്‍ എത്തികൊണ്ടിരിക്കുകയാണ്. ഇവിടെ ഷോപ്പിങ് സൗകര്യമൊരുക്കാന്‍ പേള്‍ അതോറിറ്റി ലുലുവിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍
തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു നിര്‍ദേശം. ഖത്തര്‍ പ്രധാനമന്ത്രി തന്നെ ഹൈപ്പര്‍മാര്‍ക്കറ്റ് വന്നുകണ്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംതൃപ്തിപ്പെട്ടു. ഖത്തറിന്റെ മാറ്റങ്ങള്‍ക്കും പുരോഗതിക്കുമൊപ്പം ലുലുവും സഞ്ചരിക്കുകയാണെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
ലോകം ഫുട്ബോള്‍ ആവേശത്തിന്റെ പാരമ്യതയില്‍ എത്തിനില്‍ക്കുമ്പോള്‍ ഖത്തറിലെ താമസക്കാര്‍ക്കും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ഫുട്‌ബോള്‍ മാമാങ്കത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ആരാധകര്‍ക്കുമായി ഒട്ടനവധി സര്‍പ്രൈസുകളുമാണ് പേള്‍ ഖത്തര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുള്ളത്. എല്‍ ഇ ഡി ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉത്പനങ്ങള്‍ക്കും ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് ഉത്്പന്നങ്ങള്‍ക്കുമായി ആകര്‍ഷകമായ ഫിഫ സ്‌പെഷ്യല്‍ ഓഫറുകളാണ് ലുലു ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
ലോകം ആവേശത്തോടെ ഖത്തറില്‍ സമ്മേളിക്കുമ്പോള്‍ ഖത്തറിലെത്തുന്ന ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവമാണ് ലുലു ഒരുക്കുന്നത്. പേള്‍ ഖത്തര്‍ ഉള്‍പ്പെടെ നിലവില്‍ 20 ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ഈ കോമേഴ്‌സ് രംഗത്തും ലുലു സജീവ സാന്നിധ്യമാണ്.
ഇന്ത്യ, സ്പെയിന്‍, തായ്‌ലാന്റ്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരും പങ്കെടുത്തു.

