അമീര്‍ ആശംസകള്‍ സ്വീകരിച്ചു

Web Desk
1 Min Read

ദോഹ: റമദാന്‍ മാസത്തോടനുബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈല്‍ കൊട്ടാരത്തില്‍ ആശംസകള്‍ സ്വീകരിച്ചു.

city exchange

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, ശൈഖുമാര്‍, മന്ത്രിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, പൗരന്മാര്‍ എന്നിവരെ അമീര്‍ സ്വീകരിച്ചു.

ഈ മഹത്തായ അവസരത്തില്‍ ഖത്തറിനും ജനങ്ങള്‍ക്കും നന്മയും സമാധാനവും സമൃദ്ധിയും നല്‍കണമെന്ന് സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ട് അമീര്‍ ആശംസകള്‍ നേര്‍ന്നു.

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍-താനി തുടങ്ങി നിരവധി ശൈഖുമാരും സന്നിഹിതരായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!