വികസനത്തെ എതിര്‍ക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമി മുന്നിലെന്ന് എ.എ റഹിം

Web Desk
1 Min Read

കൊച്ചി: ജമാഅത്തെ ഇസ് ലാമിക്കെതിരേ ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം.സംസ്ഥാനത്ത് ചില ശക്തികള്‍ എല്ലാ വികസന പ്രവര്‍ത്തനത്തിനും എതിരാണ്. അതിന് നേതൃത്വം നല്‍കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. അവര്‍ക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. അവരും പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ സംഘങ്ങളാണ് അതിവേഗ റെയിലിനെ എതിര്‍ക്കുന്നതെന്നും റഹിം അഭിപ്രായപ്പെട്ടു.
അതിവേഗ റെയിലിനെ എതിര്‍ക്കുന്നത് കേരളത്തെ പുറകോട്ട് അടിപ്പിക്കുന്നതിനുള്ള വലതുപക്ഷക്കാരുടെ സംഘടിത ശ്രമമാണെന്നും റഹിം കൂട്ടിച്ചേര്‍ത്തു.കേരളത്തിന്റെ പുരോഗതി പിറകോട്ട് അടിപ്പിക്കുന്നതിനുള്ള നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. പരിസ്ഥതി ആഘാതപഠനം നടത്താന്‍ സംസ്ഥാനത്ത് ഏജന്‍സികളുണ്ട്. അവരുടെ പഠന റിപ്പോര്‍ട്ട് പരിശോധിച്ചാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. വികസനത്തെ എതിര്‍ക്കുന്നവര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മൗലിക പരിസ്ഥിതിവാദം പുതിയ തലമുറയോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും റഹിം പറഞ്ഞു. അതിവേഗ റെയിലിനോടുള്ള ശാസ്ത്ര സാഹിത്യ പരിഷത് നിലപാടിന ഡി.വൈ.എഫ്.ഐ എതിര്‍ക്കും. ശാസ്ത്ര സാഹിത്യ പരിഷത് ഡി.വൈ.എഫ്.ഐയുടെ പോഷക സംഘടനയല്ലന്നും എ.എ. റഹീം പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!