മികച്ച നവാഗത സംവിധായകനുള്ള സത്യജിത്റായ് അവാര്‍ഡ് ഷാജു വാലപ്പന്; വാലപ്പന്‍ ക്രിയേഷന്‍സിന്റെ സിനിമകള്‍ക്ക് പുരസ്‌ക്കാരം

Web Desk
1 Min Read

കൊച്ചി: സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ ശക്തമായി അവതരിപ്പിച്ച വാലപ്പന്‍ ക്രfയേഷന്‍സിന്റെ
‘നിഴല്‍ വ്യാപാരികള്‍’,’സ്വാലിഹ്’ എന്നീ സിനിമകള്‍ സത്യജിത് റായ് ഫൗണ്ടേഷന്റെ 2025ലെ വിവിധ പുരസ്‌ക്കാരങ്ങള്‍ നേടി. നിഴല്‍ വ്യാപാരികള്‍ എന്ന സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ ഷാജു വാലപ്പന് മികച്ച നവാഗത
സംവിധായകനുള്ള പുരസ്‌ക്കാരം ലഭിച്ചു. സ്വാലിഹ് സംവിധാനം ചെയ്തത് ഇന്ത്യന്‍ പനോരമ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ സംവിധായകന്‍ സിദ്ധിക്ക് പറവൂരാണ്.

city exchange

ജാതി വ്യവസ്ഥയുടെ ഇരുണ്ട യാഥാര്‍ഥ്യങ്ങളില്‍ അകപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ
ജീവിത കഥയാണ് നിഴല്‍ വ്യാപാരികള്‍ അവതരിപ്പിക്കുന്നത്.

ഡോക്ടര്‍ ആകണമെന്ന ഒരു 14 വയസ്സുകാരന്റെ സ്വപ്‌നങ്ങള്‍ക്ക് അന്ധവിശ്വാസിയും മത പുരോഹിതനുമായ പിതാവ് തടസ്സമാകുന്ന സംഘര്‍ഷങ്ങളാണ് സ്വാലിഹ് സിനിമയുടെ പ്രമേയം.

മികച്ച സിനിമ- ‘സ്വാലിഹ്, മികച്ച ക്യാമറാമാന്‍- ജലീല്‍ ബാദുഷ, മികച്ച നടന്‍- വിനോദ് കുണ്ടുകാട്, മികച്ച നടി- ഡോ. അനശ്വര, മികച്ച നവാഗത നായക നടന്‍- ഷെജിന്‍ ആലപ്പുഴ, മികച്ച സഹനടന്‍- അഡ്വ. റോയ്, മികച്ച സഹനടി- നസീമ അറക്കല്‍, മികച്ച ബാലനടന്‍- മാസ്റ്റര്‍ മിഹ്‌റാസ്, മികച്ച ബാലനടി- ബേബി ആത്മിക.

- Advertisement -
Ad image

നിഴല്‍ വ്യാപാരികള്‍, സ്വാലിഹ് എന്നീ രണ്ട് സിനിമകളും ജനുവരി 31ന് ആരംഭിക്കുന്ന രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!