മഞ്ജുവിനും മകനും അമ്മക്കിളികൂടില്‍ 60-ാമത് സുരക്ഷിത ഭവനം ഒരുങ്ങുന്നു

Web Desk
1 Min Read

കാലടി: സ്വന്തമായുള്ള ഭൂമിയില്‍ സാമ്പത്തിക പരാധീനതമൂലം ഭവനം നിര്‍മ്മിക്കുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാര്‍ക്കും മക്കള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിലൂടെ സുരക്ഷിത ഭവനം ഒരുക്കുവാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കിയ അമ്മക്കിളികൂട് പദ്ധതിയില്‍ വിധവയായ മഞ്ജുവിനും മകനും ശ്രീമൂലനഗരം ഏഴാം വാര്‍ഡ് പട്ടരുകുടി കുറുമ്പന്‍കുടിയില്‍ നിര്‍മ്മിക്കുന്ന 60-ാമത് വീടിന്റെ തറക്കല്ലിടല്‍ സിനിമാതാരം അര്‍ജുന്‍ അശോകന്‍ നിര്‍വ്വഹിച്ചു.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ദീന്‍ സ്വാഗതം പറഞ്ഞു. കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു, ജില്ലാ പഞ്ചായത്ത് അംഗം എം ജെ ജോമി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി ജെ ആന്റു, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഷബീര്‍ അലി, കാഞ്ഞൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മെമ്പറുമായ കെ എന്‍ കൃഷ്ണകുമാര്‍, മെമ്പര്‍മാരായ ഡാര്‍ളി ജീമോന്‍, ഡേവീസ് കൂട്ടുങ്ങല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി കെ സിറാജ്, ശ്രീമൂലനഗരം മോഹന്‍, ഹാഷിം എന്നിവര്‍ ആശംസകള്‍ പറയുകയും വാര്‍ഡ് മെമ്പര്‍ കെ പി അനൂപ് നന്ദി പറയുകയും ചെയ്തു.

2 ബെഡ്, ഹാള്‍, കിച്ചണ്‍ സിറ്റൗട്ട്, ബാത്ത് റൂം, സ്റ്റെയര്‍ കേയ്‌സ് എന്നിവ അടങ്ങുന്ന 7.5 ലക്ഷം രൂപ ചിലവു വരുന്ന 510 ചതുരശ്ര അടിയുള്ള വീടാണ് പദ്ധതിയില്‍ നിര്‍മ്മിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!