ഗാസയില്‍ മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം

Web Desk
1 Min Read

ഗാസ: തെക്കന്‍ ഗാസയില്‍ ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രായേലി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മുഹമ്മദ് സിന്‍വാറിനെ കുറിച്ച് വിവരങ്ങളൊന്നുമില്ല.

city exchange

ഗാസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒക്ടോബറില്‍ ഇസ്രായേല്‍ സൈന്യം യഹ്യ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് ശേഷമാണ് സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ ഹമാസ് നേതൃത്വത്തിലെത്തിയത്.

ചൊവ്വാഴ്ചത്തെ ആക്രമണത്തില്‍ നിരവധി ഫലസ്തിനികള്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയിലാണ് ഇസ്രായേല്‍ പ്രതിരോധ സേന (ഐ ഡി എഫ്) ആക്രമണം നടത്തിയത്. ആശുപത്രിയുടെ മുറ്റത്ത് ഒന്നിലധികം വ്യോമാക്രമണങ്ങള്‍ ഉണ്ടായതായി നഴ്‌സിംഗ് മേധാവി ഡോ. സാലിഹ് അല്‍ ഹംസ് പറഞ്ഞു. ചില ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

- Advertisement -
Ad image

ഗാസയില്‍ സമീപ ആഴ്ചകളില്‍ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണിത്. ഹമാസ് ബന്ദിയാക്കിയ ഇസ്രായേലി അമേരിക്കന്‍ എഡാന്‍ അലക്‌സാണ്ടറെ ഹമാസ് സ്വതന്ത്രനാക്കിയതിന് ഒരു ദിവസത്തിന് ശേഷമാണ് സിന്‍വാറിനെ ഇസ്രായേല്‍ ലക്ഷ്യം വച്ചത്.

Share This Article
Leave a Comment
error: Content is protected !!