എത്യോപ്യ വഴിയും ഇനി സൗദിയിലേക്ക് കടക്കാനാവില്ല

Web Desk
1 Min Read
Saudi Arabia's military says the drones and cruise missiles that hit Saudi oil facilities over the weekend were launched from the north, not the south — where Yemeni rebels have claimed the attack.

റിയാദ്: കൊവിഡ് വ്യാപനത്തിന്റെയും ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന്റെയും പശ്ചാത്തലത്തില്‍ എതോപ്യ, യുഎഇ, വിയറ്റ്നാം, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കൂടി സഊദി അറേബ്യയില്‍ പ്രവേശനത്തിനു വിലക്ക്. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ഇനി ഒരറിയിപ്പു വരേ സഊദി അറേബ്യ വിലക്കിയിരിക്കയാണ്. ഈ രാജ്യങ്ങളിലേക്ക് പോവാന്‍ സൗദി പൗരന്മാര്‍ പ്രത്യേക അനുമതി വാങ്ങണം. അതേസമയം, പുതുതായി വിലക്കേര്‍പ്പെടുത്തിയ നാല് രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്ക് ഞായറാഴ്ച രാത്രി 11നകം രാജ്യത്ത് പ്രവേശിക്കാം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതുകാരണം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൗദിയിലേക്ക് തിരിച്ചുപോവാനാവാതെ പ്രയാസപ്പെടുകയാണ്. നേരിട്ടോ അല്ലാതെയോ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് സഊദി പൗരന്മാര്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. എത്യോപ്യ വഴി സഊദിയിലേക്കു പോകാനുള്ള മലയാളി പ്രവാസികളുടെ ശ്രമവും ഇതോടെ അവസാനിച്ചിരിക്കയാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!