Connect with us

Community

യാത്രക്കാരുടെ പ്രശ്‌നം ഉടന്‍ പരിഹരിക്കണം: ഐ എം സി സി

Published

on


ദുബായ്: ഒരു കൂട്ടം എയര്‍ ഇന്ത്യ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് മൂലം ദുരിതത്തിലായ യാത്രക്കാരുടെ പ്രശ്‌നം എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ഐ എം സി സി യു എ ഇ സെന്‍ട്രല്‍ കമ്മിറ്റി പ്രസിസിഡന്റ് അഷ്റഫ് തച്ചറോത്ത്, ജനറല്‍ സെക്രട്ടറി പി എം ഫാറൂഖ്, ട്രഷറര്‍ അനീഷ് നീര്‍വേലി എന്നിവര്‍ ആവശ്യപ്പെട്ടു.

പലരും വലിയ ടിക്കറ്റ് നിരക്ക് നല്‍കിയാണ് കേരളത്തില്‍ നിന്നും വിദേശത്തേക്ക് യാത്ര തിരിക്കുന്നത്. നാട്ടിലെ അവധിക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ വരുന്നവരും അവധിക്ക് നാട്ടിലേക്ക് പോയി തിരിച്ചുവരുന്നവരുമൊക്കെ വിമാനം റദ്ദാക്കിയത് മൂലം കഷ്ടപ്പെടുകയാണ്. പലര്‍ക്കും ജോലിയെയും വിസയെയും ബാധിക്കുന്ന പ്രശ്‌നവുമുണ്ട്. ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രവാസി സംഘടനകളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഐ എം സി സി നേതാക്കള്‍ പറഞ്ഞു.


error: Content is protected !!