

ദുബൈ: കോവിഡിനെ നേരിടാന്‍ യു എ ഇ ഫെഡറല്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കിയ നടപടികള്‍ അപ്‌ഡേറ്റ് ചെയ്ത് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യുമന്‍ റിസോഴ്‌സ് മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഗ്രീന്‍ പാസ് പ്രോട്ടോകോള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് യു എ ഇ ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ആരോഗ്യ- പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കുലര്‍ പറയുന്നു.

ഒരു മാസത്തിനുള്ളില്‍ എല്ലാ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരും ബൂസ്റ്റര്‍ ഷോട്ട് എടുക്കേണ്ടതിന്റെ പ്രാധാന്യം സര്‍ക്കുലര്‍ എടുത്തുപറയുന്നു. തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും ബൂസ്റ്റര്‍ ഷോട്ട് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയങ്ങളോടും ഫെഡറല്‍ അധികാരികളോടും അേേതാറിറ്റി ആവശ്യപ്പെട്ടു.
സര്‍ക്കുലര്‍ പ്രകാരം 2022 ജനുവരി മൂന്നു മുതല്‍ വാക്‌സിനേഷന്‍ ചെയ്യാത്ത ജീവനക്കാര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.

