

ആലുവ: യുവകല സാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്റെ എഴുത്തിന്റെ അമ്പതാം വര്‍ഷത്തിന്റെ ആഘോഷവും ജില്ലാ കമ്മിറ്റിയുടെ കണ്‍വെന്‍ഷനും എഫ് ബി ഒ എ ഹാളില്‍ സി പി ഐ എറണാകുളം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍ ഉദ്ഘാടനം ചെയ്തു. സി പി ഐ ആലുവ മണ്ഡലം സെക്രട്ടറി എ ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

ജസ്റ്റിസ് കെ സുകുമാരന്‍ ആലങ്കോട് ലീലാകൃഷ്ണനെ പൊന്നാട അണിയിച്ചു മൊമെന്റോ നല്‍കി ആദരിച്ചു. ജില്ലയിലെ യുവകല സാഹിതി പ്രവര്‍ത്തകരില്‍ പുസ്തക രചനയും നാടക രചനയും അഭിനയവും കൊണ്ട് മികവ് തെളിയിച്ച പ്രവര്‍ത്തകരെ മൊമെന്റോ നല്‍കി ആദരിച്ചു. ജില്ലാ, സംസ്ഥാന നേതാക്കള്‍ ആദരിക്കപ്പെട്ടവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്വാഗത കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ഇസ്മായില്‍ പൂഴിത്തറ സ്വാഗതവും ബേബി കഴുവേലി നന്ദിയും പറഞ്ഞു.
