ഐ എന്‍ എല്‍ അഖിലേന്ത്യ നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ പാര്‍ട്ടിയിലുണ്ടാവില്ല: അഹമ്മദ് ദേവര്‍കോവില്‍

Web Desk
2 Min Read

കോഴിക്കോട്: പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും പരസ്യമായി അത്തരം നിലപാടെടുക്കുന്നവര്‍ക്കെതിരേ ഗുരുതരമായ അച്ചടക്കനടപടിയുണ്ടാകുമെന്നും ഐ എന്‍ എല്‍ സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കോഴിക്കോട് നടന്ന ഐ എന്‍ എല്‍ അഡ്ഹോക്ക് കമ്മിറ്റിയുടെ ആദ്യ യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

വഹാബിനെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോകാനാണ് ആഗ്രഹം. യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നായിരുന്നു കരുതിയിരുന്നത്. അദ്ദേഹത്തിന് തെറ്റ് തിരുത്തി മടങ്ങിവരാം. ഗുണ്ടകളെ ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാമെന്ന് വ്യാമോഹം മാത്രമാണ്. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത വഹാബിന് ഐ എന്‍ എല്‍ സംസ്ഥാന കൗണ്‍സില്‍ വിളിക്കാനാവില്ല. 50 ആളെ വിളിച്ച് ബിരിയാണി നല്‍കിയാല്‍ പാര്‍ട്ടി കൗണ്‍സിലാവില്ലെന്നും അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.

ഐ എന്‍ എല്‍ പുതിയ സംസ്ഥാന കമ്മിറ്റി മാര്‍ച്ച് 31ന് മുമ്പായി ചുമതലയല്‍ക്കും. മെംബര്‍ഷിപ്പ് വിതരണം ഈ മാസം 28ന് മുമ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനായി 25 മുതല്‍ 28 വരെ ഗൃഹസമ്പര്‍ക്ക പരിപാടി നടത്തി മെംബര്‍ഷിപ്പ് കാംപയിന്‍ പൂര്‍ത്തിയാക്കും. 20 മുമ്പായി യോഗം ചേര്‍ന്ന് മെംബര്‍ഷിപ്പ് ക്യാംപയിന്‍ വിജകരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കണമെന്ന് എല്ലാ ജില്ലാ കമ്മിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

മാര്‍ച്ച് ഏഴിന് മുമ്പായി പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ കമ്മിറ്റികള്‍ നിലവില്‍ വരണം. 15ന് മുമ്പായി നിയോജക മണ്ഡലം കമ്മിറ്റികളും 20 മുമ്പായി ജില്ലാ കമ്മിറ്റികളും 31ന് മുമ്പായി പുതിയ സംസ്ഥാന കമ്മിറ്റിയും അധികാരമേല്‍ക്കുക എന്നീ ക്രമത്തില്‍ ക്യാപയിന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വഹാബ് പക്ഷമാണ് ഗുണ്ടകളെ ഉപയോഗിച്ച് എറണാകുളത്ത് അക്രമം ഉണ്ടാക്കിയതെന്ന് വ്യക്തമാക്കിയ െഎ എന്‍ എല്‍ നേതാക്കള്‍ സംഭവത്തില്‍ എഫ് ഐ ആറില്‍ പേരുള്ള പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു. ഗുരതരമായ അച്ചടക്ക ലംഘനം കണ്ടെത്തിയവരുടെ കാര്യത്തില്‍ അഡ്ഹോക്ക് കമ്മിറ്റി കൂടിയാലോചിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളു എന്നും നേതാക്കള്‍ അറിയിച്ചു. ഐ എന്‍ എല്ലിനെ തകര്‍ക്കാന്‍ ചില ബാഹ്യശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനത്തിനെതിരേ ഏതെങ്കിലും ഒരു വ്യക്തി മറു ഭാഗത്തു നിന്നാല്‍ അത് ഒരു പാര്‍ട്ടിയാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളായ കെ എസ് ഫഖ്റുദ്ദീന്‍, ഡോ. എ എ അമീന്‍, ബി ഹംസ ഹാജി, എം എം മാഹീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!