വന്യജീവി ആക്രമണം: കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മരണമടഞ്ഞത് 84 പേര്‍

Web Desk
1 Min Read

ആലുവ: വന്യജീവി ആക്രമണങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം ജീവന്‍ നഷ്ടമായത് 84 പേര്‍ക്കെന്ന് കേന്ദ്ര പരിസ്ഥിതി, വന്യജീവി വകുപ്പ് മന്ത്രി ഭുപേന്ദര്‍ യാദവ് ലോക്സഭയില്‍ ബെന്നി ബഹനാന്‍ എം പിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. 2024-25 കാലഘട്ടത്തില്‍ വിവിധ ജില്ലകളിലായി 67 പേരും 2025- 26 ല്‍ 17 പേരുമാണ് മരണമടഞ്ഞത്.

city exchange

ജില്ലകളുടെ കണക്ക് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത് തൃശ്ശൂര്‍ ജില്ലയിലാണ്. രണ്ടുവര്‍ഷക്കാലത്തിനിടെ ഇവിടെ മാത്രം 13 മരണങ്ങളാണ് സംഭവിച്ചത്. മലപ്പുറം 11, പാലക്കാട് 11, ഇടുക്കി 9, കൊല്ലം 8, കാസര്‍ഗോഡ് 7, വയനാട് 6, എറണാകുളം 4, കണ്ണൂര്‍ 4, കോട്ടയം 3, തിരുവനന്തപുരം 3, പത്തനംതിട്ടയിലും ആലപ്പുഴയിലും രണ്ടും വീതമാണ് ജില്ലതിരിച്ചുള്ള കണക്കുകള്‍.

മന്ത്രാലയം നല്‍കിയ കണക്കു പ്രകാരം മരണമേറ്റാല്‍ ലഭിക്കുന്ന നഷ്ടപരിഹാരം 10 ലക്ഷം രൂപ ആയി ഉയര്‍ത്തിയിട്ടുണ്ട്. ഗുരുതര പരിക്കുകള്‍ക്ക് 2 ലക്ഷം രൂപയും ചെറുപരിക്കുകള്‍ക്ക് ചികിത്സാചെലവ് (പരമാവധി 25,000 വരെ) ലഭ്യമാകും.

കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സാങ്കേതിക മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിക്കുന്ന തുകയായിരിക്കുമെന്നും ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!