ഇ ഡിക്കു മുമ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച ഹാജരായേക്കില്ല

Web Desk
1 Min Read

കൊച്ചി: പി കെ കുഞ്ഞാലിക്കുട്ടിയോട് വെള്ളിയാഴ്ച ഹാജരാകാന്‍ പറഞ്ഞ ഇ ഡിക്കു മുമ്പില്‍ സാവകാശം ചോദിച്ചതായി വിവരം. പി കെ കുഞ്ഞാലിക്കുട്ടിയോടും മകനോടും ഇ ഡിക്കു മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായി കെ ടി ജലീലാണ് വിവരം അറിയിച്ചത്. ചന്ദ്രിക അക്കൗണ്ട് വഴി കടന്നുപോയ പത്തു കോടി രൂപയുമായി ബന്ധപ്പെട്ടാണ് ഇ ഡി പി കെ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നതെന്നാണ് കെ ടി ജലീല്‍ പറഞ്ഞത്. ചന്ദ്രിക പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പറയാന്‍ ജലീല്‍ ഇ ഡിക്കു മുമ്പില്‍ ഹാജരായിരുന്നു.

city exchange


വെള്ളിയാഴ്ച കുഞ്ഞാലിക്കുട്ടിയേയും ഏഴാം തിയ്യതി അദ്ദേഹത്തിന്റെ മകന്‍ ആഷിഖിനേയും ഇ ഡി വിളിപ്പിച്ചിട്ടുണ്ട് എന്നാണ് താന്‍ മനസിലാക്കുന്നതെന്നാണ് കെ ടി ജലീല്‍ പറഞ്ഞത്.
ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.

മലപ്പുറം എ ആര്‍ നഗര്‍ ബാങ്കിലെ കളളപ്പണ നിക്ഷേപത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുളള നിക്ഷപം സംബന്ധിച്ചും നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ ടി ജലീല്‍ ആരോപിച്ചിരുന്നു. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ മുന്‍പ് ആരോപണം ഉന്നയിച്ചിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!