ഖത്തറിലെ ഹെലികോപ്റ്റര്‍ അപകടം: യു എ ഇ ഖത്തറിനും തുര്‍ക്കിയ്ക്കും അനുശോചനം അറിയിച്ചു

Web Desk
0 Min Read

അബൂദാബി: ഖത്തറിന്റെ കടല്‍പരിധിയില്‍ നടന്ന ഹെലികോപ്ടര്‍ അപകടത്തില്‍ ഏഴ് പേര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്ന് യു എ ഇ ഖത്തറിനും തുര്‍ക്കിയ്ക്കും അനുശോചനം അറിയിച്ചു.

city exchange

ദുഃഖകരമായ സംഭവത്തില്‍ ഇരുരാജ്യങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും യു എ ഇ അറിയിച്ചു.

പ്രസ്താവനയില്‍ ഖത്തര്‍ സായുധ സേനയും ഖത്തര്‍- തുര്‍ക്കി സംയുക്ത സേനയും ഉള്‍പ്പെടെയുള്ള സേവനസേനാംഗങ്ങള്‍ ഉള്‍പ്പെടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും യു എ ഇ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ ഖത്തറിന്റെയും തുര്‍ക്കിയുടെയും സര്‍ക്കാരിനും ജനങ്ങള്‍ക്കും അനുശോചനം അറിയിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!