

ദോഹ: പ്രതിദിന കോവിഡ് റിപ്പോര്‍ട്ടില്‍ 2748 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചപ്പോള്‍ 4083 പേര്‍ക്ക് രോഗമുക്തിയുണ്ടായതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ള 2297 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയ 451 പേര്‍ക്കുമാണ് പുതുതായി കോവിഡ് ബാധിച്ചത്.

നിലവില്‍ 36,293 പേര്‍ക്കാണ് ഖത്തറില്‍ കോവിഡ് രോഗബാധയുള്ളത്. ഇതുവരെയായി 326,093 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗമുക്തരായവരുടെ ആകെ എണ്ണം 289,164 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനകം രണ്ടു പേരാണ് ഖത്തറില്‍ മരിച്ചത്. 97, 74 വയസ്സുള്ളവരാണ് മരിച്ചത്. 24 മണിക്കൂറിനകം ഏഴ് പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ 90 പേരാണ് ഐ സി യുവില്‍ ചികിത്സയിലുള്ളത്. 41 പേര് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ 444 പേരാണ് ആശുപത്രിയിലുള്ളത്.

