Connect with us

Featured

ഖത്തറില്‍ ഡിസെബിലിറ്റി പാര്‍ക്കിംഗ് പെര്‍മിറ്റിന്റെ പുതിയ ഫോര്‍മാറ്റ് മന്ത്രാലയം പുറത്തിറക്കി

Published

on


ദോഹ: ഖത്തറില്‍ ഡിസെബിലിറ്റി പാര്‍ക്കിംഗ് പെര്‍മിറ്റിന്റെ പുതിയ ഫോര്‍മാറ്റ് അവതരിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് പുതിയ ഫോര്‍മാറ്റ് നിര്‍മ്മിച്ചതെന്നും ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ഡിസെബിലിറ്റി പാര്‍ക്കിംഗ് സ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് അനുസൃതമായാണ് പെര്‍മിറ്റിനുള്ള പുതിയ ഫോര്‍മാറ്റ്. പഴയ പെര്‍മിറ്റുകള്‍ കാലഹരണപ്പെടുന്ന തിയ്യതി വരെ സാധുതയുള്ളതായി തുടരുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

ഡിസെബിലിറ്റി പാര്‍ക്കിംഗ് പെര്‍മിറ്റിന്റെ ഉപയോഗ നിബന്ധനകളും വ്യവസ്ഥകളും ഇനിപ്പറയുന്നവയാണ്:

  1. ഡിസേബിള്‍ വ്യക്തി വാഹനത്തിനുള്ളില്‍ ഇല്ലെങ്കില്‍ ഡിസെബിലിറ്റി സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.
  2. പെര്‍മിറ്റ് മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡിന് പിന്നില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം.
  3. ഒരു വാഹനം ഡിസെബിലിറ്റി പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്യുകയും പെര്‍മിറ്റ് ഉടമ ഹാജരാകാതിരിക്കുകയും ചെയ്താല്‍ നിയമലംഘനം നടത്താനും പെര്‍മിറ്റ് പിന്‍വലിക്കാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന് അവകാശമുണ്ട്.
  4. പെര്‍മിറ്റ് നഷ്ടപ്പെട്ടാല്‍ ഇഷ്യൂ ചെയ്യുന്ന അതോറിറ്റിയായ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിനെ 48 മണിക്കൂറിനുള്ളില്‍ അറിയിക്കണം.
  5. കണ്ടെത്തുമ്പോള്‍, പെര്‍മിറ്റ് അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ട്രാഫിക് ഡയറക്ടറേറ്റ് ശാഖയിലോ കൈമാറണം.
  6. ഇഷ്യൂ ചെയ്യുന്ന അതോറിറ്റിയുടെ സ്റ്റാമ്പ് ഇല്ലാത്ത പെര്‍മിറ്റ് അസാധുവായി കണക്കാക്കപ്പെടുന്നു.
  7. പെര്‍മിറ്റ് അനധികൃതമായി ഉപയോഗിക്കുന്നത് പെര്‍മിറ്റ് സസ്പെന്‍ഷനും ലംഘനം നല്‍കുന്നതിനും കാരണമാകും.
  8. ഡിസെബിള്‍ വ്യക്തി വാഹനത്തില്‍ ഇല്ലാത്തപ്പോള്‍ പെര്‍മിറ്റ് ഉപയോഗിക്കുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ നിരോധിച്ചിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!