ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കും

Web Desk
1 Min Read

ദോഹ: ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ 2025, 2029, 2033 വര്‍ഷങ്ങളിലെ എഡിഷനുകള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കും. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന 74-ാമത് ഫിഫ കോണ്‍ഗ്രസിന് മുന്നോടിയായി ചേര്‍ന്ന ഫിഫ കൗണ്‍സിലിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

city exchange

‘ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അഭ്യര്‍ഥന പ്രകാരം 2025, 2029, 2033 വര്‍ഷങ്ങളില്‍ ഖത്തര്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കും.’ ഫിഫ പ്രസ്താവനയില്‍ അറിയിച്ചു.

2025 മുതല്‍ 2029 വരെ ഖത്തറില്‍ വര്‍ഷം തോറും നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ അഞ്ച് പതിപ്പുകള്‍ക്കുള്ള വിവിധ സ്ലോട്ട് വിഹിതങ്ങളും സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച സ്ലോട്ടുകള്‍ ഇനിപ്പറയുന്നവയാണ്: എ എഫ് സി 9, സി എ എഫ് 9, കോണ്‍കാകാഫ്: 8; കണ്‍മെബോള്‍: 7, ഒ എഫ് സി: 3, യുവേഫ 11.

Share This Article
Leave a Comment
error: Content is protected !!