

ദോഹ: നാട്ടില്‍ പോകാന്‍ തയ്യാറെടുത്തയാള്‍ ദോഹയില്‍ നിര്യാതനായി. മൈലപ്പുറത്തെ രാജേഷ് പുറ്റേങ്ങല്‍ (45) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് മൈലപ്പുറത്തെ കുടുംബ ശ്മശാനത്തില്‍ സംസ്‌ക്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഭാര്യ: നടുവത്ത് പ്രസീദ. മക്കള്‍: അനുശ്രീ നന്ദന, ആര്യാനന്ദ. സഹോദരന്‍: ചന്ദ്രന്‍.
