ഇന്ത്യന്‍ കോണ്‍സുലാര്‍ രേഖകള്‍ ക്യു പോസ്റ്റ് വഴി എത്തും

Web Desk
1 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള കോണ്‍സുലാര്‍ രേഖകള്‍ ഇനി വീട്ടുപടിക്കലെത്തും. കോണസുലാര്‍ രേഖകള്‍ നേരിട്ട് വീട്ടിലെത്തിക്കുന്നതിന് ഖത്തര്‍ ഇന്ത്യന്‍ എംബസിയും ഖത്തര്‍ പോസ്റ്റും കരാറില്‍ ഒപ്പുവെച്ചു.

city exchange

ഖത്തര്‍ പോസ്റ്റ് സി ഇ ഒ ഹസന്‍ ജാസിം അല്‍ സയ്യിദ്, ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

അപേക്ഷകര്‍ക്ക് സമയം ലാഭിക്കാനും കോണ്‍സുലാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനും ഈ തീരുമാനം സഹായിക്കും.

പാസ്പോര്‍ട്ടുകള്‍, മറ്റ് കോണ്‍സുലാര്‍ രേഖകള്‍ എന്നിവ ഇനി എംബസിയില്‍ പോയി കൈപ്പറ്റുന്നതിന് പകരം ഖത്തര്‍ പോസ്റ്റ് വഴി വീട്ടിലെത്തിക്കാനുള്ള സൗകര്യമുണ്ടാകും. രേഖകള്‍ സുരക്ഷിതമായ ട്രാക്കിങ് സൗര്യത്തോടെയാകും വിതരണം ചെയ്യുന്നത്. രേഖകള്‍ വാങ്ങാനായി എംബസിയില്‍ നേരിട്ട് എത്തേണ്ടത് ഇതിലൂടെ ഇനി ഒഴിവാക്കാം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!