ബംഗാളില്‍ ബി ജെ പി സര്‍ക്കാര്‍ മെയ് 9ന്

Web Desk
1 Min Read

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബി ജെ പി സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 9ന് നടക്കുമെന്ന് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ അറിയിച്ചു. നോബല്‍ സമ്മാന ജേതാവ് രബീന്ദ്ര നാഥ ടാഗോറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങെന്നാണ് ബി ജെ പി പറയുന്നതെങ്കിലും മെയ് ഏഴിനാണ് ടാഗോറിന്റെ ജന്മദിനം.

city exchange

ബി ജെ പിക്ക് 207 സീറ്റുകളാണ് ബംഗാളില്‍ ലഭിച്ചത്. പതിനഞ്ച് വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് 80 സീറ്റുകളില്‍ ഒതുങ്ങി.

കേന്ദ്ര സര്‍ക്കാരിനൊപ്പമുള്ള ‘ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍’ രൂപീകരിക്കുമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ‘അനീതിയുള്ള വിജയം’ എന്ന ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു.

Share This Article
Leave a Comment
error: Content is protected !!