

ദോഹ: ജനുവരി 31ന് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തത് 1509 കോവിഡ് കേസുകള്‍. ഖത്തറിലുള്ള 1177 പേരിലും വിദേശങ്ങളില്‍ നിന്നും യാത്ര ചെയ്‌തെത്തിയ 332 പേരിലുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം 3230 പേരാണ് കോവിഡ് രോഗമുക്തരായത്. ഇതുവരെയായി 339,147 പേര്‍ കോവിഡ് രോഗബാധിതരും 315769 പേര്‍ രോഗമുക്തരുമായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. ഇതുവരെയായി 645 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ ഇവിടെ 75 പേരാണ് ചികിത്സയിലുള്ളത്. ആശുപത്രിയില്‍ 16 പേരെയാണ് പ്രവേശിപ്പിച്ചത്. അതോടെ 199 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

