

ദോഹ: ദോഹ വേവ്‌സിന്റേയും ഡയസ്പോറ ഓഫ് മലപ്പുറം ഖത്തറിന്റെയും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തറിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘റഫി കി യാദേയ്ന്‍’ സംഗീത സന്ധ്യയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മുഹമ്മദ് റഫിയുടെ മകനും റഫി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഷാഹിദ് റഫിക്ക് ദോഹയിലെത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

ദോഹ വേവ്‌സ് ചെയര്‍മാന്‍ മുഹമ്മദ് തയ്യിബ്, ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍, ജനറല്‍ സെക്രട്ടറി എ സി കെ മൂസ, ട്രഷറര്‍ ബിജേഷ്, ചീഫ് അഡ്വെസര്‍ മശ്ഹൂദ് വി സി, അബ്ദുല്‍ റഷീദ് പി പി, സിദ്ദീഖ് ചെറുവള്ളൂര്‍, നൗഫല്‍ കട്ടുപ്പാറ, അനീസ് കെ ടി, ഇര്‍ഫാന്‍ പകര, വസീം, സുബൈര്‍ പാണ്ടവത്ത് എന്നിവരാണ് ഷാഹിദ് റഫിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

നവംബര്‍ 21 വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് അല്‍ വക്രയിലെ ഡി പി എസ് സ്‌കൂളിലാണ് പരിപാടി. റഫിയുടെ നിത്യഹരിത ക്ലാസിക്കുകള്‍ ഖത്തറിന്റെ റഫി മുഹമ്മദ് ത്വയ്യിബും പ്രശസ്ത പിന്നണി ഗായിക സുമി അരവിന്ദും ചേര്‍ന്ന് പുനഃസൃഷ്ടിക്കും. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55804857, 5069 6188 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
