അഴിമതി വിരുദ്ധ എക്സലന്‍സ് അവാര്‍ഡ് ജേതാക്കളെ അമീര്‍ ആദരിച്ചു

Web Desk
2 Min Read

സാന്‍ ജോസ്: ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്റര്‍നാഷണല്‍ ആന്റി കറപ്ഷന്‍ എക്സലന്‍സ് അവാര്‍ഡിന്റെ എട്ടാമത് എഡിഷന്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു. കോസ്റ്റാറിക്കയുടെ തലസ്ഥാനമായ സാന്‍ ജോസിലായിരുന്നു പരിപാടി.

city exchange

കോസ്റ്റാറിക്കയുടെ പ്രഥമ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ ബ്രണ്ണര്‍ നെയ്ബിഗിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

ചടങ്ങില്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്റര്‍നാഷണല്‍ ആന്റി കറപ്ഷന്‍ എക്‌സലന്‍സ് അവാര്‍ഡിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും മത്സരാര്‍ഥികളെയും വിജയികളെയും കുറിച്ചുള്ള വിവരണങ്ങളും പ്രദര്‍ശിപ്പിച്ചു. സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനുമുള്ള ശ്രമങ്ങള്‍ കാണിക്കുന്ന നിരവധി വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചു.

തുടര്‍ന്ന് ഖത്തര്‍ അമീറും കോസ്റ്റാറിക്കയുടെ പ്രഥമ വൈസ് പ്രസിഡന്റും അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തിലെ മികവിനുള്ള ലൈഫ് ടൈം ഔട്ട്സ്റ്റാന്‍ഡിംഗ് അച്ചീവ്മെന്റ് അവാര്‍ഡ് ഡോ. മുന ബുക്കാഹിന് സമ്മാനിച്ചു. അക്കാദമിക് റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ ഇന്‍ ആന്റി കറപ്ഷന്‍ അവാര്‍ഡ് പ്രൊഫ. റോബര്‍ട്ട് ക്ലിറ്റ്ഗാര്‍ഡിനും പ്രൊഫസര്‍ ആല്‍ബര്‍ട്ടോ വന്നൂച്ചിക്കും സംയുക്തമായി ലഭിച്ചു.

- Advertisement -
Ad image

സ്പോര്‍ട്സിനെ അഴിമതിയില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പുരസ്‌കാരം ഡോ. റോഡ്രിഗോ ഏരിയാസ് ഗ്രില്ലൊ, പ്രൊഫ. ഏലിയാസ് ബാന്റേക്കസ് എന്നിവര്‍ക്ക് ലഭിച്ചു. ഇന്നവേഷന്‍ അല്ലെങ്കില്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം ഇന്‍ ആന്റി കറപ്ഷന്‍ അവാര്‍ഡ് ഖദീജ ഷെരീഫിന് സമ്മാനിച്ചു. യൂത്ത് ക്രിയേറ്റിവിറ്റി ആന്‍ഡ് എന്‍ഗേജ്‌മെന്റ് ഇന്‍ ആന്റി കറപ്ഷന്‍ അവാര്‍ഡ് ഗയോ ജെയിംസ് എംപുയയ്ക്കും മെജര്‍ മെക്‌സിക്കോ ഓര്‍ഗനൈസേഷനും സംയുക്തമായി നല്‍കി.

അഴിമതി വിരുദ്ധ എക്സലന്‍സ് അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് കോസ്റ്റാറിക്കയുടെ പ്രഥമ വൈസ് പ്രസിഡന്റ് പ്രസംഗിച്ചു. യുണൈറ്റഡ് നേഷന്‍സ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഫോര്‍ റൂള്‍ ഓഫ് ലോ ആന്‍ഡ് സെക്യൂരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് അലക്‌സാണ്ടര്‍ സൂവ്, അഴിമതി തടയുന്നതിനുള്ള യു എന്‍ പ്രത്യേക അഭിഭാഷകന്‍ ഡോ. അലി ബിന്‍ ഫെതൈസ് അല്‍ മര്‍രി എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ അമീറിനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍, കോസ്റ്റാറിക്കയില്‍ നിന്നുള്ള നിരവധി മന്ത്രിമാര്‍, ഉന്നതതല അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍, അവാര്‍ഡിന്റെ വിലയിരുത്തല്‍ ഉപദേശക സമിതി അംഗങ്ങള്‍, മുന്‍ അവാര്‍ഡ് ജേതാക്കള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു.

നേരത്തെ ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ആന്റി കറപ്ഷന്‍ എക്‌സലന്‍സ് അവാര്‍ഡ് സ്മാരകത്തിന്റെ എട്ടാമത് പതിപ്പ് തലസ്ഥാനമായ സാന്‍ ജോസിലെ പാര്‍ക്ക് എസ്പാനയില്‍ അമീറും കോസ്റ്റാറിക്ക പ്രസിഡന്റും അനാച്ഛാദനം ചെയ്തു.

സൗഹൃദ റിപ്പബ്ലിക് ഓഫ് കോസ്റ്റാറിക്കയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ തലസ്ഥാനമായ സാന്‍ ജോസിലെ ജുവാന്‍ സാന്താമരിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോസ്റ്റാറിക്കയുടെ പ്രഥമ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ ബ്രണ്ണര്‍ നെയ്ബിഗ്, വിദേശകാര്യ മന്ത്രി അര്‍ണോള്‍ഡോ ആന്ദ്രെ ടിനോകോ, കോസ്റ്ററിക്കയിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ദോസരി എന്നിവര്‍ സ്വീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!