തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും

Web Desk
1 Min Read

ചെന്നൈ: തമിഴക വെട്രി കഴകം (ടി വി കെ) നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായതോടെ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മെയ് ഏഴിന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

city exchange

തമിഴ്‌നാട് നിയമസഭയില്‍ 234 അംഗങ്ങളില്‍ ഭൂരിപക്ഷത്തിനാവശ്യം 118 ആണെങ്കിലും 108 ആണ് ടി വി കെയ്ക്ക് ലഭിച്ചത്. കുറവുള്ള 10 സീറ്റുകള്‍ക്ക് ആവശ്യമായ പിന്തുണ നേടാനുള്ള നീക്കത്തിലാണ് ടി വി കെ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, പട്ടാളി മക്കള്‍ കച്ചി, സി പി ഐ എം, ഇടത് കക്ഷികള്‍, വിടുതലൈ ചിരുതൈഗള്‍ കച്ചി തുടങ്ങിയ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാര്‍ രൂപീകരണ നടപടികളുടെ ഭാഗമായി തമിഴ്നാട് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെ കാണാന്‍ ടി വി കെ സമയം അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരണത്തില്‍ സാധ്യതയുള്ള പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് വിജയ് നന്ദി അറിയിച്ചു. പൊതുസേവനത്തിലും സംസ്ഥാനത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളുടെ സംരക്ഷണത്തിലും പ്രതിബദ്ധത തുടരുമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സില്‍ കുറിച്ചു. ജനങ്ങളുടെ ക്ഷേമമാണ് തങ്ങളുടെ ഏക ലക്ഷ്യമെന്നും രാഷ്ട്രീയതലത്തിന് അതീതമായി സംസ്ഥാനത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!