അല അല്‍ ഖറദാവിയുടെ വിചരണ 45 ദിവസത്തേക്ക് നീട്ടി

Web Desk
0 Min Read

കെയ്‌റോ: ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുടെ മകല്‍ അല അല്‍ ഖറദാവിയുടെ വിചാരണത്തടവ് ഈജിപ്ത് കോടതി 45 ദിവസത്തേക്ക് നീട്ടി. 2017ലാണ് അലയെ ഭര്‍ത്താവ് ഹുസാം ഖലാഫിനൊപ്പം ഈജിപ്ത് സൈന്യം അറസ്റ്റ് ചെയ്തത്. നാലു വര്‍ഷമായിട്ടും ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം തെളിയിക്കാനോ വിചാരണ നേരിടാനോ ഉള്ള അവസരം ലഭിച്ചിട്ടില്ല. ഖലാഫിനെ ഏകാന്ത തടവറയിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നാണ് അനുമാനം.
രണ്ടു വര്‍ഷം വിചാരണയില്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നതിനാല്‍ ഈജിപ്ഷ്യന്‍ നിയമപ്രകാരം അല അല്‍ ഖറദാവിയെ വിട്ടയക്കാന്‍ 2019 ജൂലൈ മാസത്തില്‍ ഒരു ജഡ്ജി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജൂലൈ നാലാം തിയ്യതി വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!