

കോഴിക്കോട്: സംഘര്‍ഷങ്ങളിലും സൗഹൃദങ്ങളിലും വ്യക്തികള്‍ക്ക് തണലായി മാറുന്നുവെന്നതാണ് കൂട്ടുകുടുംബങ്ങള്‍ നല്കുന്ന ഏറ്റവും വലിയ സാമൂഹ്യ സംഭാവനയെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത. കെ പി അബൂബക്കറിന്റെ കെ പിയുടെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകം അഡ്വ. നൂര്‍ബീനാ റഷീദിന് നല്കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

ഭര്‍ത്താവിന്റെ വീടായ കെ പി ഹൗസില്‍ നിന്ന് എനിക്ക് കിട്ടിയ അനുഭവത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്. ഒരു ഭീകരവാദിയെയാണ് മകന്‍ കല്യാണം കഴിക്കുന്നുവെന്ന പ്രചാരണമായിരുന്നു എന്റെ കല്യാണ സമയത്ത്. എന്നാല്‍ കെ പി ഹൗസില്‍ എത്തിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചതിനപ്പുറമുള്ള സ്വീകരണമാണ് ലഭിച്ചത്. ഭര്‍തൃ പിതാവും ഉമ്മയുമൊക്കെ എനിക്ക് നല്കിയ സ്‌നേഹവും തലോടലുമെല്ലാം പരിധിയില്ലാത്തതാണ്. ഒരിക്കല്‍ പോലും ആ ഉമ്മ എന്നോട് ദേഷ്യത്തോടു കൂടി സംസാരിക്കുകപോലും ചെയ്തിട്ടില്ലെന്നും നിസ്വാര്‍ഥ രാഷ്ട്രീയ സേവനമെങ്ങനെയെന്നതിന്റെ ഉദാഹരണമാണ് കെ പി അബൂബക്കറെന്നും അജിത പറഞ്ഞു.

ചടങ്ങില്‍ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. ഡോ. കെ മൊയ്തു, കെ കെ അബ്ദുല്ല, കെ പി മുഹമ്മദലി, മുജീബുര്‍ റഹ്മാന്‍, പി ടി ആസാദ്, പി കെ അബ്ദുലത്തീഫ്, അഡ്വ. കെ മുരളീധരന്‍, കെ കെ കബീര്‍, പി കെ അബ്ദുലത്തീഫ്, ദിനേശന്‍ തുവശ്ശേരി, എം എച്ച് അഷ്‌റഫ് എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. ഇഖ്ബാല്‍ മുഹമ്മദ് സ്വാഗതവും ശുഹൈബ് നന്ദിയും പറഞ്ഞു.
